ഇന്ത്യയുടെ വൈവിധ്യങ്ങള്‍ക്കെതിര് ; ഏകീകൃത സിവില്‍ കോഡിനെ വിമര്‍ശിച്ച് കോണ്‍റാഡ് സാങ്മ

For full experience, Download our mobile application:
Get it on Google Play

മണിപ്പൂർ; ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് ഇന്ത്യയുടെ വൈവിധ്യത്തിനും സാംസ്‌കാരിക സ്വഭാവങ്ങള്‍ക്കും എതിരാണെന്ന് കോണ്‍റാഡ് സാങ്മ വിമര്‍ശിച്ചു. വടക്കുകിഴക്കന്‍ ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ എന്‍പിപി പ്രസിഡന്റ് കൂടിയാണ് സാങ്മ. ഇന്ത്യയുടെ യഥാര്‍ത്ഥ ആശയത്തിന് വിരുദ്ധമാണ് ഏകീകൃത സിവില്‍ കോഡ്. വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യമാണ് ഇന്ത്യ. നമ്മുടെ ശക്തി തന്നെ ഈ വൈവിധ്യങ്ങളിലാണ്. സര്‍ക്കാര്‍ ഏത് തരത്തിലുള്ള ബില്ലാണ് അവതരിപ്പിക്കാന്‍ പോകുന്നതെന്നറിയില്ല. മേഘാലയയിലെ ജനങ്ങള്‍ ഒരു ഒരു മാതൃസമൂഹമാണ്, വടക്കുകിഴക്ക് മുഴുവനും ഒരു തനതായ സംസ്‌കാരമുണ്ട്, അതിന് കേടുപറ്റരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും കോണ്‍റാഡ് സാങ്മ പറഞ്ഞു.

ഏകീകൃത സിവില്‍ കോഡ് മതേതരത്വത്തിനും ഫെഡറലിസത്തിനും എതിരാണെന്ന നിലപാടുമായി എന്‍ഡിപിപിയും രംഗത്തെത്തി. മണിപ്പൂരില്‍ എന്‍ഡിപിപിയുമായി ചേര്‍ന്നാണ് ബിജെപി ഭരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 25 സീറ്റുകള്‍ എന്‍ഡിപിപിയും 12 സീറ്റുകള്‍ ബിജെപിയും നേടിയിരുന്നു. ഇതേത്തുടര്‍ന്നാണ് മണിപ്പൂരില്‍ ഭരിക്കുന്നതിനായി ബിജെപി എന്‍ഡിപിപിയുടെ കൂട്ടുപിടിച്ചത്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ന്യൂനപക്ഷവിഭാഗങ്ങളിലും ഗോത്രവിഭാഗങ്ങളിലും ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് എന്‍ഡിപിപി വിലയിരുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തളം കുരമ്പാലയിൽ അയൽവാസിയെ കുത്തി പരിക്കേൽപ്പിച്ചയാൾ റിമാൻഡിൽ

0
പന്തളം : പന്തളം കുരമ്പാല ഈരിക്കലയ്യത്ത് ജംഗ്ഷനിൽ വീടിനു മുന്നിൽ റോഡ്...

കോന്നി ചെങ്ങറയിൽ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു

0
കോന്നി: ചെങ്ങറയിൽ നിർമാണത്തിലിരുന്ന പുതിയ വീടിന്റെ വയറിങ് ജോലികൾക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ്...

തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ...

ബാങ്ക് ജീവനക്കാർ സമരത്തിലേക്ക്; സെപ്റ്റംബർ 11-ന് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു

0
ന്യൂഡൽഹി: ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക്...