പത്തനംതിട്ട : അനധികൃതമായി മാലിന്യം കടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കളക്ട്രേറ്റില്‍ ചേര്‍ന്ന ജിപിഎസ് മോണിറ്ററിംഗ് കമ്മറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നത് കര്‍ശനമാക്കും. കൂടാതെ മാലിന്യശേഖരണ ഏജന്‍സികള്‍ മാലിന്യശേഖരണവുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തില്‍ രജിസ്ട്രര്‍ ചെയ്യണം.
ശുചിത്വമിഷനില്‍ നിന്നും നല്‍കുന്ന ഹോളോഗ്രാം ജില്ലയില്‍ മാലിന്യം ശേഖരിക്കുന്ന എല്ലാ വാഹനങ്ങളിലും പതിപ്പിക്കണം. ഹോളോഗ്രാം പതിപ്പിക്കാത്ത വാഹനങ്ങള്‍ ജില്ലയില്‍ സര്‍വീസ് നടത്താന്‍ പാടില്ല. ജില്ലയില്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ശക്തമാക്കും. അനധികൃതമായി പിടിക്കപ്പെടുന്ന വാഹനത്തിന്റെ ഉടമസ്ഥനെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലയില്‍ ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ എല്ലാവരും സഹകരിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
ജൈവ- അജൈവ ദ്രവ മാലിന്യങ്ങള്‍ പൊതുയിടങ്ങളിലും ജലാശയങ്ങളിലും നിക്ഷേപിക്കുന്നത് കര്‍ശനമായി നിരീക്ഷിക്കണമെന്നും സംയുക്ത പരിശോധന നടത്തണമെന്നും മോട്ടോര്‍ വെഹിക്കിള്‍, പോലീസ് വകുപ്പുകള്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, എല്‍എസ്ജിഡി ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോണ്‍സണ്‍ പ്രേംകുമാര്‍, ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ബൈജു ടി പോള്‍, ക്ലീന്‍ കേരള ജില്ലാ മാനേജര്‍ എം.ജെ ദിലീപ്കുമാര്‍, മോട്ടോര്‍ വാഹന വകുപ്പ്, പോലുഷന്‍ കണ്ട്രോള്‍ ബോര്‍ഡ് തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033