റവന്യു – വനം വകുപ്പുകളുടെ സംയുക്ത യോഗം ചേരും : അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  പട്ടയം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് കാലങ്ങളായി റാന്നി നിയോജക മണ്ഡലത്തില്‍ വനം വകുപ്പുമായുള്ളപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് റവന്യൂ കമ്മീഷണര്‍, ജില്ലാ കളക്ടര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സംയുക്ത യോഗം ചേരുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. റാന്നി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന പട്ടയമിഷന്റെ ഭാഗമായ റാന്നി നിയോജക മണ്ഡലതല പട്ടയ അസംബ്ലിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ.

അതത് മേഖലയിലെ വനം വകുപ്പുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തും. പഞ്ചായത്ത് തലത്തില്‍ അതത് പ്രദേശത്തെ പട്ടയ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് റവന്യൂ വകുപ്പും പഞ്ചായത്തും ജനപ്രതിനിധികളും ചര്‍ച്ചകള്‍ നടത്തണം. പട്ടയ പ്രശ്‌നങ്ങള്‍ കൃത്യമായി മനസിലാക്കി പരിഹാര മാര്‍ഗം തയാറാക്കണം. പട്ടയ പ്രശ്‌നം സംബന്ധിച്ച് കൃത്യമായ രേഖകള്‍ പഞ്ചായത്തുകളുടെ കൈവശം ഉണ്ടായിരിക്കണം. പട്ടയത്തിനായുള്ള അപേക്ഷകളില്‍ കാലങ്ങളായുള്ള നിയമപരമായ കുരുക്കുകളും സങ്കീര്‍ണ പ്രശ്‌നങ്ങളും ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം ഓരോ പ്രദേശത്തെയും പട്ടയ പ്രശ്‌നങ്ങള്‍ ഉന്നയിക്കാനും ഏകോപിതമായ പ്രവര്‍ത്തനത്തിലൂടെ പട്ടയങ്ങള്‍ പരമാവധി നല്‍കുന്നതിനും അസംബ്ലി സഹായിക്കും. ആറ് മാസത്തിലൊരിക്കല്‍ ചേരണമെന്നാണ് നിര്‍ദേശമെങ്കിലും ആവശ്യമെങ്കില്‍ ഇതിനിടയിലും യോഗം ചേരാം. നിയമപരമായ സങ്കീര്‍ണത ഇല്ലാത്ത പട്ടയങ്ങള്‍ പട്ടയ മിഷന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും വളരെ വേഗം വിതരണം ചെയ്യാന്‍ സാധിക്കുന്നവയിലെ കാലതാമസം പരിഹരിക്കുന്നതിനുമാണ് യോഗം ചേര്‍ന്നതെന്നും എംഎല്‍എ പറഞ്ഞു.

ഒരോ പഞ്ചായത്തിലെയും പട്ടയം സംബന്ധിച്ച വിഷയങ്ങളും പട്ടയവിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ നടപടികളെ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. കേന്ദ്ര വനം വകുപ്പിന്റെ മുമ്പിലുളള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ഇടപെടല്‍ വേണം. മണ്ഡലത്തിലെ വനമേഖല അല്ലാത്ത സ്ഥലങ്ങള്‍ കണ്ടെത്തുന്നതിന് സര്‍വേ വേഗത്തിലാക്കാന്‍ പ്രത്യേക സര്‍വേ ടീമിനെ നിയോഗിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. പെരുമ്പെട്ടി പട്ടയ വിഷയം പരിഹരിക്കാന്‍ നടപടി വേഗത്തിലാക്കുന്നതിനും സമരക്കാരുമായി ചര്‍ച്ച നടത്തുന്നതിന് മന്ത്രിയോട് അഭ്യര്‍ഥിക്കാനും യോഗം തീരുമാനിച്ചു.

സംസ്ഥാന അടിസ്ഥാനത്തില്‍ രൂപീകരിച്ച പട്ടയ മിഷന്റെ ഭാഗമായാണ് എംഎല്‍എമാരുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുക്കുന്ന പട്ടയ അസംബ്ലി സംഘടിപ്പിക്കുന്നത്. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജ് എബ്രഹാം, റാന്നി തഹസില്‍ദാര്‍ എം.സി. അജികുമാര്‍, മല്ലപ്പള്ളി തഹസില്‍ദാര്‍ പി.ഡി. മനോഹരന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, പഞ്ചായത്ത്, റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോകത്തെ ഏറ്റവും വീര്യം കൂടിയ മദ്യം ; 96.2% ആൽക്കഹോളുമായി ഞെട്ടിച്ച് മലയാളി ബ്രാന്‍ഡ്...

0
കൊച്ചി: ലോകത്തെ ഏറ്റവും വീര്യം കൂടിയ മദ്യം എന്ന വിശേഷണം ഇനി...

ഡെയ്സി പാപ്പച്ചന്റെ പ്രഥമ ചരമവാർഷികം ജൂലൈ 19-ന് വിവിധ പരിപാടികളോടെ നടക്കും

0
അടൂര്‍:  ലൈഫ് ലൈൻ ആശുപത്രി ചെയർമാൻ ഡോ.എസ് പാപ്പച്ചന്റെ പത്നി ഡെയ്സി...

ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് തർക്കം : പോലീസിനോട് അനാവശ്യ ഇടപെടൽ നടത്തരുതെന്ന്...

0
പത്തനംതിട്ട : കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട...

കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി വീണ്ടും കടുപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസര്‍കോട്: കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി വീണ്ടും കടുപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. തന്നെക്കാൾ...