അഗസ്ത്യാര്‍കൂട യാത്രയ്ക്ക് ഇന്ന് തുടക്കമാകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അഗസ്ത്യാര്‍കൂട യാത്രയ്ക്ക് ഇന്ന് തുടക്കമാകും. പശ്ചിമഘട്ടത്തിലെ മലനിരകളിൽ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന അഗസ്ത്യാർകൂടം കേരളത്തിലെ ഉയരം കൂടിയ മലനിരകളിൽ മൂന്നാം സ്ഥാനമാണ്. നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങൾ, തമിഴ്നാട്ടിലെ കളക്കാട് – മുണ്ടൻതുറ കടുവാ സങ്കേതം എന്നിവയാണ് അ​ഗസത്യാർകൂടത്തെ വലയം ചെയ്യുന്നത്. വിവിധങ്ങളായ ഔഷധസസ്യങ്ങൾ, ആരോഗ്യപച്ച, ഡ്യുറി ഓർക്കിഡ്, ചെങ്കുറുഞ്ഞി, കൊണ്ടപ്പന തുടങ്ങിയ തദ്ദേശീയമായ സസ്യങ്ങളുടെയും കലവറയാണ് ഈ വനപ്രദേശം.

നിത്യഹരിതവനം, ആർത്തവ്യത്യഹരിതവനം, ഇലകൊഴിയും വനം, പുൽമേട് , ഈറ്റക്കാടുകൾ, ചോല വനം, ഗിരി വനം എന്നിങ്ങനെ വ്യത്യസ്തതകളുള്ള പ്രദേശവുമാണിവിടം. കടുവ,പുലി ആന, കാട്ടുപോത്ത്, കരടി, മാനുകൾ വിവിധതരം കുരങ്ങു വർഗങ്ങൾ, മലമുഴക്കി വേഴാമ്പൽ, മല മൈന, മാക്കാച്ചിക്കാട എന്നിങ്ങനെയുള്ള അപൂർവയിനം പക്ഷികൾ, രാജവെമ്പാല, മലമ്പാമ്പ്, അണലി ഉൾപ്പെടെയുള്ള ഉരഗങ്ങൾ എന്നിങ്ങനെ ധാരാളം വന്യജീവികൾ ഇവിടെ അധിവസിക്കുന്നു.

യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി ജൈവ സഞ്ചയ മേഖലയായി പ്രഖ്യാപിച്ച അഗസ്ത്യമല ബയോസ്ഫിയർ റിസർവിന്റെ ഹൃദയഭാഗമാണ്. ആദിമ നിവാസികളായ കാണിക്കാർ ഇവിടെ തിങ്ങിപാർക്കുന്നു. ആയുർവേദത്തിന്റെ ആചാര്യനായ അഗസ്ത്യാർമുനി ഈ ഗിരീശൃംഗത്തിൽ തപസ്സനുഷ്ഠിച്ചതായി വിശ്വസിക്കുന്നു. ബ്രിട്ടീഷുകാരനായ അലൻ ബ്രൗൺ എന്ന വാനനിരീക്ഷകൻ ഈ പർവ്വതത്തിനു മുകളിൽ 1855 ൽ ഒരു വാനനിരീക്ഷണ കേന്ദ്രം സ്ഥാപിച്ചു നിരീക്ഷണം നടത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാനഡയെ വീണ്ടും പ്രകോപിപ്പിച്ച് ട്രംപ് ; ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി

0
കാനഡ: കാനഡയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒന്റാറിയോ തടാകത്തിന്റെ...

ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യം തള്ളി ; സോണിയ ഗാന്ധിയുടെ പുസ്തകം പെന്‍ഗ്വിന്‍ ഇന്ത്യ...

0
ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ്...

റെയില്‍വേ ഡിവിഷന്‍ വിഭജനം : ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി യുഡിഎഫ് എംപിമാര്‍ കൂടിക്കാഴ്ച...

0
തിരുവനന്തപുരം: പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകള്‍ വിഭജിക്കാനുള്ള നീക്കത്തിലെ ആശങ്കകള്‍ അറിയിക്കാന്‍...

നേപ്പാള്‍ മിന്നല്‍ പ്രളയം : ഉത്തര്‍പ്രദേശിലെ രണ്ട് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

0
ലക്‌നൗ: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ കനത്ത...