ഇഗ്നോ കോഴ്സുകളുടെ അസൈൻമെന്റും നോട്ട്സും വിൽക്കാൻ ഏജൻസികൾ ; പരാതിയുമായി വിദ്യാർഥികൾ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഇഗ്‌നോ കോഴ്‌സുകളുടെ അസൈൻമെന്റും നോട്ട്‌സും വിൽക്കാനും ഏജൻസികൾ. ഇഗ്‌നോ അസൈൻമെന്റ് സൊല്യൂഷൻ എന്ന പേരിൽ വാട്ട്‌സ് ഗ്രൂപ്പ് വഴിയാണ് സംഘങ്ങളുടെ പ്രവർത്തനം. പണം നൽകിയുള്ള അസൈൻമെന്റ് സമർപ്പിക്കൽ വ്യാപിക്കുന്നത് മറ്റു വിദ്യാർഥികളുടെ ഇന്റേണൽ മാർക്കിനെയും ബാധിക്കുന്നതായി പരാതി. ഒരു അസൈൻമെന്റിന് വില 60 രൂപയാണ്. നോട്‌സാണെങ്കിൽ ഒരു വിഷയത്തിന് 80 രൂപയും. എല്ലാ വിഷയങ്ങൾക്കും കൂടി 840 രൂപയാകും. ഇഗ്‌നോ അസൈൻമെന്റ് സൊല്യൂഷൻ എന്ന പേരിൽ പ്രവർത്തിക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് ഇവർ വിദ്യാർഥികളെ സമീപിക്കുന്നത്. പി ഡി എഫ് ഫോർമാറ്റിനാണ് ഈ വില. എഴുതി തയാറാക്കുന്നതാണെങ്കിൽ തുക കൂടും. സബ്‌ജെക്ട് കോഡും വിദ്യാർഥികളുടെ കാൻഡിഡേറ്റ് ഐഡിയും കൊടുത്ത് പണമടച്ചാൽ അസൈൻമെന്റുകളും മറ്റു പഠന സഹായികളും പാർസലായി ലഭിക്കും.

ഇങ്ങനെ കാശുകൊടുത്ത് അസൈൻമെന്റ് സമർപ്പിക്കുന്ന രീതി തുടരുന്നത് സ്വന്തമായി പഠിച്ച് അസൈൻമെന്റ് സമർപ്പിക്കുന്നവരെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. വില കൊടുത്ത് അസൈൻമെന്റ് സമർപ്പിക്കുന്നത് പതിവായതോടെ അക്കാദമിക് കൌൺസിലർമാർ ഇന്റേണൽ മാർക്ക് കുറക്കുന്നതാണ് മറ്റു വിദ്യാർഥികൾക്ക് തിരിച്ചടിയാകുന്നത്. സമാന കയ്യക്ഷരവും ഉള്ളടക്കവും കാരണം വിലക്ക് വാങ്ങുന്ന അസൈൻമെന്റുകൾ തിരിച്ചറിയപ്പെടും. ഇതോടെയാണ് ആ ബാച്ചിന്റെ ആകെ മാർക്ക് കുറക്കുന്ന സാഹചര്യമുണ്ടാകുന്നത്. പണം നൽകി അസൈന്മെന്റ് വിൽക്കുന്ന സംഘങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രതികരണ ശേഷിയുള്ള ജനതയ്ക്ക് മാത്രമേ കെട്ടുറപ്പുള്ള ഭരണകൂടത്തെ സൃഷ്ടിക്കാനാകൂ എന്ന് നടൻ നിവിൻ പോളി

0
തിരുവനന്തപുരം: പ്രതികരണ ശേഷിയുള്ള ജനതയ്ക്ക് മാത്രമേ കെട്ടുറപ്പുള്ള ഭരണകൂടത്തെ സൃഷ്ടിക്കാനാകൂ എന്ന്...

വയനാടിന് മന്ത്രിയുടെ ഉറപ്പ് ; വന്യമൃഗങ്ങളെ തടയാൻ 60 കി.മീറ്റര്‍ സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുമെന്നും...

0
വയനാട്: വന്യമൃഗ ശല്യം പ്രതിരോധിക്കുന്നതിന് ജില്ലയിലെ വന മേഖലയില്‍ 60 കിലോ...

പദ്ധതികളുടെ സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ ഡിജിറ്റൽ ഭരണ പരിഷ്‌കാരങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: ഭരണ പരിഷ്‌കാരങ്ങളുടെ ഭാഗമായി പദ്ധതികൾ വൈകുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം...

സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം പരിഹരിക്കും ; ഹെപ്പറ്റൈറ്റിസ് വാക്സിനേഷൻ വ്യാപകമാക്കും : മന്ത്രി കെ...

0
തിരുവനന്തപുരം: ഹെപ്പറ്റൈറ്റിസ്-ബി, ഹെപ്പറ്റൈറ്റിസ്-സി പോലുള്ള മാരകരോഗങ്ങൾ എത്രയും വേഗം കണ്ടെത്താനും വാക്‌സിനേഷൻ...