കോന്നി : നെടുമ്പാറയിലെ ഗവ.മെഡിക്കൽ കോളേജിലേക്കുള്ള രണ്ട് റോഡുകൾ വികസിപ്പിക്കുന്നതിന് കരാർ ഉറപ്പിച്ചു. റോഡ് നിർമാണത്തിനും ഭൂമി ഏറ്റെടുക്കലിനുമായി 14 കോടിരൂപയാണ് അനുവദിച്ചിരിക്കുന്നത്. മുരിംഗമംഗലം, മഞ്ഞക്കടമ്പ്, ആനകുത്തി, വട്ടമൺ റോഡും പയ്യനാമൺ, കുപ്പക്കര, വട്ടമൺ റോഡുമാണ് വികസിപ്പിക്കുന്നത്. 12 മീറ്റർ വീതിയിലാണ് റോഡ് നിർമാണം. 2014-ൽ മെഡിക്കൽ കോളേജിന് തറക്കല്ലിട്ടപ്പോൾമുതൽ റോഡ് വികസനത്തിനായുള്ള ശ്രമം നടക്കുകയാണ്. 225പേരാണ് ഭൂമി വിട്ടുനൽകേണ്ടത്. ഇതിൽ സ്ഥാപനങ്ങളും ഉൾപ്പെടും. 163 പേരുടെ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. ഇതിന്റെ രജിട്രേഷൻ കഴിഞ്ഞു. ഇവർക്കെല്ലാം ഭൂമിയുടെ വിലയും നൽകി. 62പേരുടെ ഭൂമികൂടി ഏറ്റെടുക്കാൻ ഉണ്ട്. ഭൂമി വിട്ടുകൊടുത്തവരിൽ ചിലരുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായിട്ടില്ല. സർക്കാർ വകുപ്പുകളുടെ മെല്ലെപ്പോക്കാണ് ഭൂമി ഏറ്റെടുക്കലിന് തടസ്സം. 70ശതമാനം ഭൂമി ഏറ്റെടത്തുകഴിഞ്ഞാൽ നിർമാണം ആരംഭിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1