ആലപ്പുഴ : കൃഷ്ണപുരം ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ബഡ്‌സ് സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച അഗ്രി തെറാപ്പി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാനി കുരുമ്പോലിൽ ഉദ്‌ഘാടനം ചെയ്തു. കുട്ടികൾക്ക് കൃഷിയിലൂടെ മാനസിക ഉല്ലാസം ലഭ്യമാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന ബദർ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു ജഗദീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങാളായ പാറയിൽ രാധാകൃഷ്ണൻ, രാധാമണി, ആശാ രാജ്, ബിജു മഠത്തിൽ, അനിത വാസുദേവൻ, അസിസ്റ്റന്റ് സെക്രട്ടറി എസ്.രാജേഷ്, ഡി.പി.എം രേഷ്മ, സി.ഡി.എസ് ചെയർപേഴ്സൺ അജിത എന്നിവർ പങ്കെടുത്തു.