Thursday, May 15, 2025 8:48 am

പ്രളയം – ജില്ലയില്‍ വ്യാപക കൃഷിനാശം ; നഷ്ടപരിഹാരത്തിന് ഓണ്‍ലൈനായി അപേക്ഷിക്കണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ മഴ, വെള്ളപ്പൊക്കം, കാറ്റ്, മണ്ണിടിച്ചില്‍ എന്നിവ മൂലം വ്യാപക കൃഷിനാശം സംഭവിച്ചു. മിക്കവാറും എല്ലാപ്രദേശങ്ങളിലേയും കൃഷി, വെള്ളം മൂടികിടക്കുന്ന അവസ്ഥയിലാണ്. കോഴഞ്ചേരി, മല്ലപ്പുഴശേരി, വള്ളിക്കോട്, കുളനട, പന്തളം തെക്കേക്കര തുടങ്ങിയ പഞ്ചായത്തുകളിലെ പത്ത് ദിവസമായി വിത കഴിഞ്ഞുകിടക്കുന്ന പാടശേഖരങ്ങള്‍ എല്ലാംതന്നെ വെള്ളംമൂടി കിടക്കുകയാണ്.

മറ്റ് വിളകളായ വാഴ, മരച്ചീനി, കിഴങ്ങ്‌വര്‍ഗ വിളകളായ ചേന, ചേമ്പ് കാച്ചില്‍, പച്ചക്കറിവിളകള്‍, വെറ്റിലകൃഷി, കുരുമുളക് എന്നീ കൃഷികളും വെള്ളത്തിനടിയില്‍പ്പെട്ട് കിടക്കുകയാണ്. ജില്ലയിലെ പന്തളം, പുല്ലാട് കൃഷി ഫാമുകളിലും വെള്ളപ്പൊക്കം സാരമായി ബാധിച്ചു.

മല്ലപ്പള്ളി, കോട്ടാങ്ങല്‍, കുറ്റൂര്‍, നെടുമ്പ്രം, പെരിങ്ങര കൃഷിഭവനുകളിലും വെള്ളം കയറിയിട്ടുണ്ട്. ജില്ലയിലെ കൃഷിനാശം വിലയിരുത്തുന്നതിനായി കാര്‍ഷികവികസന കര്‍ഷകക്ഷേമവകുപ്പ് ഉദ്യോഗസ്ഥരായ പ്രിന്‍സിപ്പല്‍ കൃഷി, ഓഫീസര്‍ എ.ഡി. ഷീല, കൃഷി ഡപ്യൂട്ടി ഡയറക്ടര്‍മാരായ ലൂയിസ്മാത്യു, എലിസബത്ത് തമ്പാന്‍, ബ്ലോക്ക്തല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, കൃഷി ഓഫീസര്‍മാര്‍, കൃഷി അസിസ്റ്റന്റുമാര്‍ എന്നിവരടങ്ങുന്ന സംഘം ജില്ലയുടെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കൃഷിനാശം വിലയിരുത്തുകയും കര്‍ഷകര്‍ക്ക്‌വേണ്ട നിര്‍ദേശം നല്‍കുകയും ചെയ്തു.

ജില്ലയില്‍ 22,500 കര്‍ഷകരുടെ 10,275 ഹെക്ടറിലായി ഏകദേശം 130 കോടിരൂപയുടെ നഷ്ടം തിട്ടപ്പെടുത്തി. ദുരിതാശ്വാസം ലഭിക്കുന്നതിനായി 10 ദിവസത്തിനകം കര്‍ഷകര്‍ എഐഎംഎസ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കണമെന്നും അപേക്ഷയോടൊപ്പം ആധാര്‍കാര്‍ഡ്, കരമടച്ച രസീത് അഥവാ പാട്ടച്ചീട്ട്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പികള്‍ കൂടി ഹാജരാക്കണമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കശ്മീരില്‍ ഭീകരവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍

0
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. സൗത്ത് കശ്മീരിലെ അവന്തിപ്പോരയിലെ...

മലപ്പുറം കാളികാവിൽ ടാപ്പിങ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

0
മലപ്പുറം : മലപ്പുറം കാളികാവിൽ ടാപ്പിങ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. നിലമ്പൂർ...

ദേശീയപാത 66-ന്റെ തൃശ്ശൂർ ജില്ലയിലെ രണ്ടു റീച്ചുകളുടെ നിർമാണം ഈ മാസം 80 ശതമാനം...

0
കൊടുങ്ങല്ലൂർ : ദേശീയപാത 66-ന്റെ തൃശ്ശൂർ ജില്ലയിലെ രണ്ടു റീച്ചുകളുടെയും നിർമാണം...

കണ്ണൂർ മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ്‌ പദയാത്രക്കിടെയുണ്ടായ സംഘർഷത്തിൽ പോലീസ് കേസെടുത്തു

0
കണ്ണൂർ : കണ്ണൂർ മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ്‌ പദയാത്രക്കിടെയുണ്ടായ സംഘർഷത്തിൽ പോലീസ്...