Sunday, June 23, 2024 5:35 am

എല്ലാ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കണം ; മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കാര്‍ഷിക സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍ അവരുടെ വിജ്ഞാനം കര്‍ഷകര്‍ക്കും സമൂഹത്തിനും ഗുണകരമായ രീതിയില്‍ വിനിയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുസാറ്റില്‍ നടന്ന പ്രൊഫഷണല്‍ സ്റ്റുഡന്റ്സ് സമ്മിറ്റ് 2020 ന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ കഴിവുകള്‍ അവര്‍ കാര്‍ഷികരംഗത്ത് പ്രതിഫലിപിക്കണം. ഇതിനോടകം കേരളത്തില്‍ ഇത്തരത്തിലുള്ള ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അതേ തുടര്‍ന്നുള്ള പുരോഗതി സംസ്ഥാനത്ത് ദൃശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥി പ്രതിനിധികള്‍ അവരവരുടെ മേഖലയുമായി ബന്‌ധപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ചടങ്ങില്‍ പങ്കുവച്ചു. വിദ്യാര്‍ത്ഥികളുടെ നിര്‍ദ്ദേശങ്ങളില്‍ സര്‍ക്കാര്‍ നടപടി ആവശ്യമുള്ള കാര്യങ്ങള്‍ തീര്‍ച്ചയായും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അവര്‍ക്ക് ഉറപ്പു നല്‍കി.

നമ്മുടെ എല്ലാ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചെ പറ്റൂ. കാര്‍ഷിക വ്യവസായം കാര്‍ഷിക മേഖലയുടെ ഭാഗമാകണം. ഈ പദ്ധതികള്‍ക്കു കരുത്തു പകരുന്ന കര്‍ഷകരെ ബോധവല്‍ക്കരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ പ്രൊഫഷണലുകള്‍ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. കീടനാശിനികളുടെയും രാസവളങ്ങളുടെയും അമിത ഉപയോഗത്തില്‍ നിന്നാണ് ജൈവ കൃഷി എന്ന ആശയം ശക്തിപ്പെട്ടത്. കൃഷി വാണിജ്യാടിസ്ഥാനത്തില്‍ ആകുമ്പോഴാണ് രാസവസ്തുക്കള്‍ ചേര്‍ക്കാനുള്ള പ്രേരണയുണ്ടാകുന്നത്. കേരളത്തില്‍ പോളിഹൗസിന്റെ ആവശ്യമില്ല. മഴയാണ് ഇവിടെ കൂടുതല്‍ എന്നതിനാല്‍ റെയ്ന്‍ ഷട്ടറുകളാണ് ഇവിടെ ആവശ്യം. ഈ സംവിധാനത്തില്‍ കൃത്യമായ ജല അനുപാതം ഉറപ്പാക്കുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായം തേടാവുന്നതാണ്. വിദേശ രാജ്യങ്ങളില്‍ ഇത്തരം രീതികളാണ് പിന്തുടരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാലാവസ്ഥ വ്യതിയാനത്തെ നേരിടുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നന്തൻകോട് കൂട്ടക്കൊല കേസ് ; കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ച് കോടതി

0
തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊല കേസിൻ്റെ കുറ്റപത്രം വായിക്കുന്നത് കോടതി മാറ്റിവച്ചു. അന്വേഷണ...

വിമതകലാപത്തിന് ഒരാണ്ട് ; റഷ്യക്കാരുടെ വീരനായകനായി പ്രിഗോഷിൻ

0
മോസ്കോ: എതിർസ്വരങ്ങളെ നിശ്ശബ്ദമാക്കി കാൽനൂറ്റാണ്ടോളമായി റഷ്യ വാഴുന്ന പ്രസിഡന്റ് വ്ളാദിമിർ പുതിനെ...

എല്ലാറ്റിനും ഉത്തരം കേന്ദ്രകമ്മിറ്റിയിൽ ; സീതാറാം യെച്ചൂരി

0
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മാറുമോയെന്ന ചോദ്യം...

സ്റ്റാർ ഫ്രൂട്ടിന്റെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം…

0
ഫ്ലേവനോയ്ഡുകൾ, പ്രോആന്തോസയാനിഡിൻസ്, ബി-കരോട്ടിൻ, ഗാലിക് ആസിഡ് എന്നിങ്ങനെ ശക്തമായ ആൻ്റിഓക്‌സിഡൻ്റും ആൻ്റി-ഇൻഫ്ലമേറ്ററി...