Saturday, July 5, 2025 5:04 am

അരനിമിഷത്തിൽ കമ്പിളിപ്പുഴുവിനെ തുരത്താം

For full experience, Download our mobile application:
Get it on Google Play

ജൈവകൃഷി അവലംബിക്കുന്ന കർഷകരുടെയൊക്കെ പേടിസ്വപ്നമാണ് കമ്പിളിപ്പുഴുവെന്നും എരിപുഴുവെന്നും ചെറുപുഴുവെന്നും ചിത്രശലഭപ്പുഴു എന്നും അറിയപ്പെടുന്ന caterpillars.  പ്രത്യേകിച്ച് മട്ടുപ്പാവിലും വീടകങ്ങളിലും ഒരുക്കുന്ന ചെറുതോട്ടങ്ങളുടെ അന്തകനായി മാറുന്ന കുനുകുനാ നീങ്ങുന്ന  കാഴ്ചയിലെ സുന്ദരൻ പുഴു.

വിപണിയിൽ ലഭ്യമായ രാസകീടനാശിനികൾ ഉപയോ​ഗിച്ചാൽ ഈ പുഴുക്കൾ മാത്രമല്ല ചെടികൾക്ക് പ്രയോജനപ്പെടുന്ന നിരവധി ചെറുജീവികൾ കൂടി നശിച്ചുപോകും. അതുകൊണ്ടു തന്നെ ഇവയെമാത്രം തുരത്താനുള്ള വഴികൾ ആശ്വാസപ്രദമാകും.

വേപ്പെണ്ണ അഥവാ നീം ഓയിൽ ആണ് ഈ വില്ലനെ തുരത്താൻ പറ്റിയ ഏറ്റവും നല്ല ആയുധം. വേപ്പിൻകുരുവിനകത്തെ അസാഡിരാക്ടിൻ  എന്ന രാസവസ്തുവാണ് എരിപുഴുവിന്റെ ജീവിതം എരിപൊരിയാക്കുന്നതും മരണം വിധിക്കുന്നതും. വെള്ളത്തിൽ ചേർത്ത വേപ്പെണ്ണ മിശ്രിതം സൂര്യാസ്തമനത്തിനു ശേഷം ചെടികളിൽ സ്പ്രേ ചെയ്യുക.

ഇങ്ങനെ ചെയ്യുമ്പോൾ പകൽസമയത്ത് കൂടുതലായി സഞ്ചരിക്കുന്ന തേനീച്ചകളെയും ചിത്രശലഭങ്ങളെയും അതു കാര്യമായി ബാധിക്കില്ല.  നമ്മളറിയാതെ നമ്മളെ ഉപദ്രവിക്കാനിടയുള്ള ചിലന്തികളെയും കൊതുകിനെയും ചെടികളിൽ കാണുന്ന മൂട്ടപോലുള്ള ചെറുജീവികളെയും (സാധാരണ മൂട്ടയല്ല) കൂടി ഈ വേപ്പെണ്ണ പ്രയോ​ഗം ശരിയാക്കും.

ഒരു ഔൺസ് വേപ്പെണ്ണ എടുത്ത് അതിലേക്ക് 60 ഔൺസ് ചെറുചൂടുവെള്ളം ഒഴിച്ച് അത് സ്പ്രേയറിൽ നിറച്ച് സ്പ്രേ ചെയ്താൽ മതി. അതായത് പത്തു മില്ലീലിറ്റർ വേപ്പെണ്ണയാണെങ്കിൽ അതിലേക്ക് 600 മില്ലീലിറ്റർ ചെറുചൂടുവെള്ളമാണ് ഒഴിക്കേണ്ടത്. സ്പ്രേ ചെയ്യുമ്പോൾ ചെറു ചൂടു നിലനിർത്തിക്കൊണ്ടു തന്നെ സ്പ്രേ ചെയ്യാൻ മറക്കരുത്. ചൂട് കൂടിപ്പോയാൽ കൈയും പൊള്ളും ചെടി കരിഞ്ഞും പോവും പുഴു ചാവുകയുമില്ല.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിദ്യാർത്ഥിനികൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

0
ചെന്നൈ : തമിഴ്നാട്‌ നീലഗിരിയിൽ വിദ്യാർത്ഥിനികൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സർക്കാർ...

കാട്ടു പന്നികളെ കൊന്ന് മാംസം വിറ്റ രണ്ട് യുവാക്കൾ പിടിയിൽ

0
തൃശൂർ : സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് കാട്ടു പന്നികളെ കൊല്ലുകയും തുടർന്ന്...

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...