ആറന്മുള വിമാനത്താവളം പദ്ധതിക്കായി നെൽവയലും തണ്ണീർത്തടവും നികത്തുന്നതിനെയാണ് എതിർക്കുന്നതെന്ന് കൃഷിമന്ത്രി പി പ്രസാദ്

For full experience, Download our mobile application:
Get it on Google Play

തൃശൂർ: ആറന്മുള വിമാനത്താവളം പദ്ധതിക്കായി നെൽവയലും തണ്ണീർത്തടവും നികത്തുന്നതിനെയാണ് എതിർക്കുന്നതെന്ന് കൃഷിമന്ത്രി പി പ്രസാദ്. മുൻ നിലപാടുകളിൽ നിന്ന് മാറ്റം ഇല്ല. വിമാനത്താവളത്തോടുള്ള എതിർപ്പല്ല രേഖപ്പെടുത്തിയത്. ആറന്മുളയിലെ വയലുകൾക്ക് വധശിക്ഷ വിധിക്കരുതെന്നാണ് ആവശ്യപ്പെട്ടത്. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൻ്റെ ലംഘനം ആയിരുന്നു അന്ന് പദ്ധതി. ആറന്മുളയിൽ ഉണ്ടായ സമരത്തിന്റെ വിജയം ആരുടേയും ഔദാര്യത്തിന്റെ പുറത്ത് കിട്ടിയതല്ല. അത് നിയമത്തിന്റെയും ന്യായത്തിന്റെയും പക്ഷത്ത് നിന്നുകൊണ്ടാണ് വിജയം നേടിയെടുത്തതെന്ന് മന്ത്രി പറഞ്ഞു.

കെട്ടിടങ്ങൾ ഉയർന്നുപൊങ്ങുന്നതല്ല വികസനം. ഇവിടെ വികസനത്തോടല്ല എതിർപ്പ് പകരം നിയമ വിരുദ്ധമായ പ്രവർത്തനങ്ങളോടുള്ള എതിർപ്പാണ് ഉണ്ടായത്. ഫയൽ ലഭിച്ചത് റവന്യൂ വകുപ്പിൽ നിന്നാണ്. എല്ലാ തലങ്ങളിൽ നിന്നും വന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തിൽ നിലപാട് സ്വീകരിച്ചിരിക്കുന്നത്. 2018 -19 ലെ പ്രളയസാഹചര്യത്തിൽ ആ പ്രദേശം എങ്ങിനെയാണെന്ന് എടുത്തുനോക്കിയാൽ മനസിലാകും. ഇനി അങ്ങോട്ടും പ്രദേശത്തെ വയലുകൾ സംരക്ഷിച്ചെ മതിയാകൂ. അതുകൊണ്ടുതന്നെ വയലുകൾ നികത്തുക എന്ന ചിന്തകൾ തിരുത്തി മുന്നോട്ട് പോകണം മന്ത്രി പി പ്രസാദ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യൻ സംഘർഷം കത്തുന്നു; ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നതോടെ കനത്ത...

0
ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യവും സംഘർഷവും രൂക്ഷമായതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ...

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് ‘കേരള ബ്രാൻഡ്’...

0
തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള...

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി....

പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം: പഠനത്തിനെത്തിയ പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ...