Thursday, April 25, 2024 3:46 pm

കൃഷിനാശം വിലയിരുത്താന്‍ ഡ്രോണ്‍ പരിശോധന

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കനത്തമഴയിലും വെള്ളപ്പൊക്കത്തിലും കൃഷി നശിച്ച പാടശേഖരങ്ങളിലെ നഷ്ടം വിലയിരുത്തുന്നതിന് ഡ്രോണ്‍ പരിശോധന നടത്തി. പുന്നപ്ര തെക്ക് പഞ്ചായത്തിലെ 502 ഏക്കര്‍ വരുന്ന വെട്ടിക്കരി, പൂന്തുരം തെക്ക് പാടശേഖരങ്ങളിലാണ് ജില്ലയില്‍ ആദ്യമായി ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടന്നത്. പഞ്ചായത്തിലെ ഏഴു പാടശേഖരങ്ങളിലായി 460 ഹെക്ടര്‍ കൃഷിഭൂമിയാണുള്ളത്. ഇവയില്‍ അഞ്ചു പാടശേഖരങ്ങളില്‍ കൃഷിയിറക്കിയിട്ടുണ്ട്. പുഞ്ച, രണ്ടാം കൃഷികളിലായി പഞ്ചായത്തില്‍നിന്ന് മാത്രം സീസണില്‍ 12 കോടിയുടെ നെല്ലാണ് കര്‍ഷകര്‍ വിപണിയില്‍ എത്തിക്കുന്നത്. എന്നാല്‍ ഇക്കുറി കനത്ത മഴയില്‍ നെല്‍ചെടികള്‍ നശിച്ചത് കര്‍ഷകര്‍ക്ക് ആഘാതമായി.

30 ശതമാനത്തോളം കൃഷി നശിച്ചതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. ഏക്കറിന് 30,000 രൂപവരെ ചെലവഴിച്ചാണ് കൃഷിയിറക്കിയത്. നഷ്ടം വിലയിരുത്തി 10 ദിവസത്തിനുള്ളില്‍ കൃഷി അസിസ്റ്റന്റ്  ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കൃഷി ഓഫിസര്‍ പറഞ്ഞു. എച്ച്. സലാം എം.എല്‍.എ പരിശോധന ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്  പി.ജി. സൈറസ്, ജില്ല പഞ്ചായത്ത് അംഗം ഗീത ബാബു, കൃഷി അസി. ഡയറക്ടര്‍ ജൂലി ലൂക്ക്, കൃഷി ഓഫിസര്‍ ബി. ജഗന്നാഥ്, പാടശേഖര സമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോന്നി എം.എല്‍.എക്ക് എതിരെ നിയമ നടപടി സ്വീകരിക്കണം : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : ലോക്സഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കുവാന്‍ ഇടതുമുന്നണി ശ്രമിക്കുന്നുവെന്ന യു.ഡി.എഫ്...

പാലക്കാട് ശനിയാഴ്ച വരെ ഉഷ്ണതരംഗ മുന്നറിയിപ്പ് ; 11 ജില്ലകളില്‍ കൊടും ചൂട് തുടരും

0
തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ...

വെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ : ഗവർണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു

0
കൊച്ചി : പൂക്കോട് വെറ്ററിനറി സർവ്വകലാശാല മുൻവിസി എംആർ ശശീന്ദ്രനാഥിനെ സസ്പെൻഡ്...

രാജസ്ഥാനില്‍ ഐഎഎഫ് വിമാനം തകര്‍ന്നു വീണു

0
രാജസ്ഥാൻ : ഇന്ത്യന്‍ വ്യോമസേനയുടെ ആളില്ലാ വിമാനം രാജസ്ഥാനിലെ...