Monday, May 12, 2025 6:53 pm

മരണം മുന്നിൽ കണ്ടിട്ടും പിന്മാറിയില്ല ; സൈക്കിളിൽ ലഡാക്ക് യാത്ര പൂർത്തിയാക്കി അഗ്രിമ

For full experience, Download our mobile application:
Get it on Google Play

ഇടവിട്ടുള്ള കനത്ത മഞ്ഞുവീഴ്ച, അപ്രതീക്ഷിതമായെത്തുന്ന മണൽക്കാറ്റ്, മരണം പതിയിരിക്കുന്ന മലയിടുക്കുകൾ ഇവയെല്ലാം കടന്ന് അഗ്രിമ എന്ന പെൺകുട്ടി സൈക്കിളിൽ ലഡാക്ക് സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തി. മൂന്ന് ജോഡി വസ്ത്രങ്ങൾ, പമ്പ്, സൈക്കിൾ റിപ്പയർ ചെയ്യുന്നതിനാവശ്യമായ ഉപകരണങ്ങൾ എന്നിവ മാത്രം കരുതിയായിരുന്നു യാത്ര.

ആർമിയിൽ നഴ്‌സ് ആയിരുന്ന പി.ആർ നായരുടെയും സി.ആർ.പി.എഫിൽ കോൺസ്റ്റബിൾ ആയിരുന്ന രമ നായരുടെയും മകളായ അഗ്രിമ കഴിഞ്ഞ ജൂൺ 21 രാജ്യാന്തര യോഗാ ദിനത്തിലാണ് എറണാകുളത്ത് നിന്നും യാത്ര തിരിച്ചത്. ഡിഗ്രി പഠനത്തിനിടെ ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ട അഗ്രിമ യോഗയിലൂടെയാണ് അതിനെ മറികടന്നത്. പിന്നീട് ബയോടെക്നോളജിയിൽ ബിരുദം, മാർക്കറ്റിംഗ് മാനേജ്മെന്റിൽ എം.ബി.എ, യോഗ തെറാപ്പിയിൽ പി.ജി എന്നിവയും നേടി. ലഡാക്കിലെ ബുദ്ധസന്യാസിമാരിൽ നിന്ന് യോഗയുമായി ബന്ധപ്പെട്ട ക്ഷണം ലഭിച്ച അഗ്രിമ യാത്ര സൈക്കിളിലാക്കാൻ തീരുമാനിക്കുകയായിരുന്നു.

നിരവധി സ്കൂളുകളും അഗ്രിമയെ സ്വീകരിച്ചു. 10 ദിവസം കൊണ്ടാണ് കേരളം കടന്നത്. കർണാടകയിലെ മഴ, സൈക്കിൾ പോലും പറന്ന് പോകുമെന്ന് കരുതിയ കാറ്റ്, രാജസ്ഥാനിലെ ചൂട്, എന്നിവയെല്ലാം താണ്ടി മണാലിയിലെത്തിയ ശേഷം 450 കിലോമീറ്റർ ഒറ്റക്ക് സഞ്ചരിച്ചു. സൈനിക സഹായവും ലഭിച്ചു. സ്ത്രീകൾ ഒറ്റക്ക് യാത്ര ചെയ്യരുതെന്ന ധാരണ തിരുത്തുക എന്ന ലക്ഷ്യവും യാത്രയുടെ പിന്നിലുണ്ടായിരുന്നു.

അഡ്വര്‍ട്ടോറിയല്‍ കവര്‍ സ്റ്റോറി
നിങ്ങളുടെ ബിസിനസ്, അതിന്റെ പ്രത്യേകതകള്‍ ലോകമെങ്ങും അറിയാന്‍ ഓണ്‍ ലൈന്‍ ചാനലില്‍ പരസ്യം ചെയ്യണം. ടി.വിയോ പത്രമോ അല്ല, വിവിധ ഉപയോഗങ്ങള്‍ക്കായി മൊബൈല്‍ ഫോണാണ് ഇന്ന് ജനങ്ങള്‍ കൊണ്ടുനടക്കുന്നത്. ലോകത്ത് എന്ത് സംഭവിച്ചാലും ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലിലൂടെ അതൊക്കെ അപ്പപ്പോള്‍ കാണുവാനും അറിയുവാനും നിങ്ങള്‍ക്ക് കഴിയുന്നു. ജില്ലയിലെ ഏറ്റവുംകൂടുതല്‍ വായനക്കാരുള്ള ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. നിലവിലുള്ള സാധാരണ പരസ്യങ്ങള്‍ക്ക് പുറമേ അഡ്വര്‍ട്ടോറിയല്‍ കവര്‍ സ്റ്റോറി കൂടി ആരംഭിച്ചിട്ടുണ്ട്. നിങ്ങളുടെ ബിസിനസ്സിനെ അല്ലെങ്കില്‍ സേവനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ഒരു വാര്‍ത്തയാണ് ഇത്. ഇതിനെപ്പറ്റി കൂടുതല്‍ അറിയാന്‍ ബന്ധപ്പെടുക. 94473 66263, 85471 98263.
ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പിന്‍വാതില്‍ നിയമനങ്ങള്‍ : ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് റിപ്പോര്‍ട്ട് ഗൗരവതരം – അന്‍സാരി ഏനാത്ത്

0
തിരുവനന്തപുരം: സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ താല്‍ക്കാലിക-കരാര്‍ നിയമനങ്ങളില്‍ ഭൂരിഭാഗവും എംപ്ലോയ്‌മെന്റ് സര്‍വീസ്...

സൗദി കെഎംസിസി പത്തനംതിട്ട ജില്ലാ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു

0
സൗദി അറേബ്യ: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിലുള്ള പത്തനംതിട്ട ജില്ലക്കാരായ കെഎംസിസി...

അടുത്ത 3 മണിക്കൂറിൽ ഇടുക്കിയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

0
ഇടുക്കി: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ഇടുക്കി ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട്...

നീലേശ്വരത്ത് മത്സ്യ തൊഴിലാളി പുഴയിൽ വീണ് മരിച്ചു

0
കാസർകോട്: കാസർകോട് നീലേശ്വരത്ത് മത്സ്യ തൊഴിലാളി പുഴയിൽ വീണ് മരിച്ചു. നീലേശ്വരം...