സൗദി കെഎംസിസി പത്തനംതിട്ട ജില്ലാ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

സൗദി അറേബ്യ: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിലുള്ള പത്തനംതിട്ട ജില്ലക്കാരായ കെഎംസിസി പ്രവർത്തകരെ ഉൾക്കൊള്ളിച്ചുകൊണ്ട് പത്തനംതിട്ട ജില്ലാ കെഎംസിസി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. ഓൺലൈനിൽ കൂടിയ കമ്മിറ്റി രൂപീകരണയോഗം സൗദി നാഷണൽ കെഎംസിസി പ്രസിഡന്റ്‌ കുഞ്ഞുമോൻ കാക്കിയയുടെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് പത്തനംതിട്ട ജില്ല പ്രസിഡന്റ് സമദ് മേപ്രത്ത് ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ കെഎംസിസി ചെയർമാൻ ഷറഫുദ്ദീൻ ബാക്കഫി ഖിർ അത് നടത്തി. മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് അൻസലാഹ് മുഹമ്മദ്‌, കെ എം സി സി നാഷണൽ ജനറൽ സെക്രട്ടറി അഷ്‌റഫ്‌ വെങ്ങാട്, കെഎംസിസി കോർഡിനേഷൻ സെക്രട്ടറി ബഷീർ മുന്നിയൂർ,
അബുദാബി കെഎംസിസി സെക്രട്ടറി ഷാനവാസ് പുളിക്കൽ, സൗഫാൻ, ഷിഹാബുദീൻ, ആഷിക്, ഷെഫീഖ്, അഷ്‌റഫ്‌ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. യോഗത്തിൽ സജീർ പേഴുംപാറ സ്വാഗതവും ഷാഹിർ ചിറ്റാർ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: സജീർ പേഴുംപാറ (ചെയർമാൻ), നിസ്സാമുദ്ദീൻ ചാത്തൻതറ (ജനറൽ കൺവീനർ), മുഹമ്മദാലി പേഴുംപാറ ( ട്രഷറർ), ജോയിന്റ് കൺവീനർമാർ
: അമീൻ അബ്ബാസ് ചാത്തൻതറ, സൗഫാൻ ളാഹ (മക്ക), അഫ്സൽ ഹനീഫ് ചാത്തൻതറ (ജിദ്ദ), ഷിഹാബുദ്ദീൻ കോന്നി, ഷമീർ ചിറ്റാർ (മദീന), ഷാഹിർ ചിറ്റാർ, ആഷിഖ് പത്തനംതിട്ട, ജോബി ചിറ്റാർ (അബഹ), ഷഹീൻ ളാഹ, നിഷാദ് പൊട്ടം മൂഴി, അനീസ് ചാത്തൻതറ (റിയാദ്), ഷെഫീഖ് പൊട്ടം മൂഴി, അഷറഫ് കോന്നി, ഷാജഹാൻ ചുങ്കപ്പാറ, ഷാനവാസ് പുതുശ്ശേരിമല റാന്നി (ദമ്മാം), ഷാനവാസ് സുബൈർ പന്തളം, ഷമീർ ചാത്തൻതറ (അൽ ജുബൈൽ), മുഹമ്മദ് ഷാ (ബുറൈദ), ജുനൂബ് ഹസ്സൻ ചാത്തൻതറ (ജീസാൻ ), ഷഫീഖ് നിരണം തിരുവല്ല (അറാർ),

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...