ന്യൂഡല്‍ഹി: രാജ്യസഭാംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അഹമ്മദ് പട്ടേലിന്റെ നിര്യാണത്തില്‍ അനുശോചനവുമായി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന് വേണ്ടി ജീവിക്കുകയും ശ്വസിക്കുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹമെന്ന് രാഹുല്‍ അനുസ്മരിച്ചു.
”ദുഃഖകരമായ ദിവസമാണിന്ന്. കോണ്‍ഗ്രസിന്റെ നെടുംതൂണായിരുന്നു അഹമ്മദ് പട്ടേല്‍. കോണ്‍ഗ്രസിന് വേണ്ടി ജീവിക്കുകയും ശ്വസിക്കുകയും ചെയ്ത അദ്ദേഹം പാര്‍ട്ടിയുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെനിന്നു. വിലമതിക്കാനാവാത്ത സ്വത്താണ് പാര്‍ട്ടിക്ക് നഷ്ടമായത്. ഫൈസലിനെയും മുംതാസിനെയും കുടുംബത്തെയും എന്റെ സ്നേഹവും അനുശോചനവും അറിയിക്കുന്നു” രാഹുല്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.