തിരുവല്ല : ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് മുന്നോടിയായി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച പതാകദിനം നടത്തി. ഗോപൂജ, നദീവന്ദനം തുടങ്ങിയ പരിപാടികളും നടന്നു. താലൂക്കിലെ 112 പൊതുയിടങ്ങളിലും 543 വീടുകളിലും പതാകകൾ ഉയർത്തി. ബാലഗോകുലത്തിന്റെ നേതൃത്വത്തിലാണ് പരിപാടികൾ. തിരുവല്ല താലൂക്കിന്റെ ശ്രീകൃഷ്ണജയന്തി പതാകദിനം സ്വാഗതസംഘം അധ്യക്ഷൻ പി.സുധീഷ് ശ്രീവല്ലഭ ക്ഷേത്രത്തിനുമുൻപിൽ ഉദ്ഘാടനം ചെയ്തു. ബാലഗോകുലം താലൂക്ക് ഉപാധ്യക്ഷൻ വി.ജിനു, താലൂക്ക് ഭഗിനിപ്രമുഖ് പാർവതി, നഗർ ആഘോഷ പ്രമുഖ് ത്രിലോക്‌നാഥ് തുടങ്ങിയവർ പങ്കെടുത്തു.
താലൂക്കിലെ വിവിധയിടങ്ങളിൽ കടപ്ര ഗ്രാമപ്പഞ്ചായത്ത് അംഗം വി.അഞ്ജുഷ, കേരള ക്ഷേത്ര സംരക്ഷണസമിതി ജില്ലാ പ്രസിഡന്റ് ഹരികൃഷ്ണൻ എസ്.പിള്ള, ബാലഗോകുലം ജില്ലാ സമിതിയംഗം എസ്.ശശികുമാർ, തപസ്യ കലാ സാഹിത്യവേദി ജില്ലാ ഉപാധ്യക്ഷ ബിന്ദു സജീവ്, തപസ്യ കലാസാഹിത്യവേദി ജില്ലാ സമിതി അംഗം മുരളിധരൻ പിള്ള, ബി.ജെ.പി. ജില്ലാ കമ്മിറ്റിയംഗം പ്രസന്ന സതീഷ്, ബാലഗോകുലം താലൂക്ക് അധ്യക്ഷൻ ആർ.മുരുകൻ, ഉപാധ്യക്ഷൻ ആർ.ദിലീപ്, താലൂക്ക് കാര്യദർശി എം.യദുകൃഷ്ണൻ, താലൂക്ക് സമിതിയംഗം അജിത്ത് കുമാർ, ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് ഖജാൻജി സഞ്ജീവ് നായർ, ഹിന്ദു ഐക്യവേദി താലൂക്ക് കൺവീനർ ദിവാകരൻ പിള്ള, എസ്.സി.മോർച്ച മണ്ഡലം പ്രസിഡന്റ് സുഭാഷ്, ബി.ജെ.പി. മണ്ഡലം ഖജാൻജി പി.രാജേഷ് കുമാർ, ആർ.എസ്.എസ്. ഖണ്ഡ് സഹകാര്യവാഹ് ആർ.രജിത്ത്, ഖണ്ഡ് സമ്പർക്ക പ്രമുഖ് പി.എം.ഉണ്ണിക്കൃഷ്ണൻ, സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് ബി.രഘുനാഥൻ നായർ, ആലുംതുരുത്തി ദേവസ്വം മാനേജർ സി.പി.മുരളിധരൻ പിള്ള, മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ എൻ.മോഹനചന്ദ്രൻ, വി. കൃഷ്ണമൂർത്തി, രാധാകുമാർ, വി.കെ.ഉണ്ണിക്കൃഷ്ണപിള്ള, അനീഷ് കുമാർ തുടങ്ങിയവർ പതാക ഉയർത്തി.