ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് മുന്നോടിയായി വ്യാഴാഴ്ച പതാകദിനം നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് മുന്നോടിയായി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച പതാകദിനം നടത്തി. ഗോപൂജ, നദീവന്ദനം തുടങ്ങിയ പരിപാടികളും നടന്നു. താലൂക്കിലെ 112 പൊതുയിടങ്ങളിലും 543 വീടുകളിലും പതാകകൾ ഉയർത്തി. ബാലഗോകുലത്തിന്റെ നേതൃത്വത്തിലാണ് പരിപാടികൾ. തിരുവല്ല താലൂക്കിന്റെ ശ്രീകൃഷ്ണജയന്തി പതാകദിനം സ്വാഗതസംഘം അധ്യക്ഷൻ പി.സുധീഷ് ശ്രീവല്ലഭ ക്ഷേത്രത്തിനുമുൻപിൽ ഉദ്ഘാടനം ചെയ്തു. ബാലഗോകുലം താലൂക്ക് ഉപാധ്യക്ഷൻ വി.ജിനു, താലൂക്ക് ഭഗിനിപ്രമുഖ് പാർവതി, നഗർ ആഘോഷ പ്രമുഖ് ത്രിലോക്‌നാഥ് തുടങ്ങിയവർ പങ്കെടുത്തു.

താലൂക്കിലെ വിവിധയിടങ്ങളിൽ കടപ്ര ഗ്രാമപ്പഞ്ചായത്ത് അംഗം വി.അഞ്ജുഷ, കേരള ക്ഷേത്ര സംരക്ഷണസമിതി ജില്ലാ പ്രസിഡന്റ് ഹരികൃഷ്ണൻ എസ്.പിള്ള, ബാലഗോകുലം ജില്ലാ സമിതിയംഗം എസ്.ശശികുമാർ, തപസ്യ കലാ സാഹിത്യവേദി ജില്ലാ ഉപാധ്യക്ഷ ബിന്ദു സജീവ്, തപസ്യ കലാസാഹിത്യവേദി ജില്ലാ സമിതി അംഗം മുരളിധരൻ പിള്ള, ബി.ജെ.പി. ജില്ലാ കമ്മിറ്റിയംഗം പ്രസന്ന സതീഷ്, ബാലഗോകുലം താലൂക്ക് അധ്യക്ഷൻ ആർ.മുരുകൻ, ഉപാധ്യക്ഷൻ ആർ.ദിലീപ്, താലൂക്ക് കാര്യദർശി എം.യദുകൃഷ്ണൻ, താലൂക്ക് സമിതിയംഗം അജിത്ത് കുമാർ, ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് ഖജാൻജി സഞ്ജീവ് നായർ, ഹിന്ദു ഐക്യവേദി താലൂക്ക് കൺവീനർ ദിവാകരൻ പിള്ള, എസ്.സി.മോർച്ച മണ്ഡലം പ്രസിഡന്റ് സുഭാഷ്, ബി.ജെ.പി. മണ്ഡലം ഖജാൻജി പി.രാജേഷ് കുമാർ, ആർ.എസ്.എസ്. ഖണ്ഡ് സഹകാര്യവാഹ് ആർ.രജിത്ത്, ഖണ്ഡ് സമ്പർക്ക പ്രമുഖ് പി.എം.ഉണ്ണിക്കൃഷ്ണൻ, സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് ബി.രഘുനാഥൻ നായർ, ആലുംതുരുത്തി ദേവസ്വം മാനേജർ സി.പി.മുരളിധരൻ പിള്ള, മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ എൻ.മോഹനചന്ദ്രൻ, വി. കൃഷ്ണമൂർത്തി, രാധാകുമാർ, വി.കെ.ഉണ്ണിക്കൃഷ്ണപിള്ള, അനീഷ് കുമാർ തുടങ്ങിയവർ പതാക ഉയർത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...