ന്യൂഡൽഹി : ഇസ്ലാമിക് സ്റ്റേറ്റിന്‍റെ (ഐഎസ്) ഇന്ത്യയിലെ റിക്രൂട്മെന്‍റ് സെല്ലിന്‍റെ തലവനായ അഹമ്മദ് അഹാംഗറിനെ തീവ്രവാദിയായി പ്രഖ്യാപിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരമാണ് കേന്ദ്ര സർക്കാരിന്‍റെ നടപടി. അബു ഉസ്മാൻ അൽ-കാശ്മീരി എന്ന അഹമ്മദ് അഹാംഗർ ജമ്മു കശ്മീരിലെ ശ്രീനഗറിലാണ് ജനിച്ചത്. നിലവിൽ അഫ്ഗാനിസ്ഥാനിലാണ് അദ്ദേഹം. ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു ആൻഡ് കശ്മീരിന്റെ മുഖ്യ റിക്രൂട്ടർമാരിൽ ഒരാളാണ് അഹമ്മദ് അഹാംഗർ.
രണ്ട് പതിറ്റാണ്ടിലേറെയായി ജമ്മു കശ്മീരിൽ തിരയുന്ന ഭീകരനാണ് അഹാംഗർ. അൽ-ഖ്വയ്ദയുമായും മറ്റ് ആഗോള തീവ്രവാദ ഗ്രൂപ്പുകളുമായും ഇയാൾക്ക് ബന്ധമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിപ്പിൽ പറഞ്ഞു. കശ്മീരിലെ തീവ്രവാദത്തിന് വിവിധ സഹായങ്ങൾ നൽകുന്നതിനായി ഇയാൾ പ്രവർത്തിക്കുന്നു. ഇന്ത്യ കേന്ദ്രീകരിച്ച് ഒരു ഓൺലൈൻ ഐഎസ് പ്രചരണ മാസിക തുടങ്ങുന്നതിൽ ഈ ഭീകരൻ നിർണായക പങ്കുവഹിച്ചിരുന്നു. 1967ലെ യുഎപിഎ പ്രകാരം നാലാമത്തെ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയതോടെ തീവ്രവാദിയായി പ്രഖ്യാപിക്കപ്പെടുന്ന 49-ാമത്തെ വ്യക്തിയായിരിക്കും അഹാംഗർ എന്നും വിജ്ഞാപനത്തിൽ പറയുന്നു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.