മൂംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിന്റെ പേര് മാറ്റി. ഇനി മുതല്‍ അഹല്യനഗര്‍ എന്നറിയപ്പെടുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ ബുധനാഴ്ച അറിയിച്ചു. ചടങ്ങില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, മഹാരാഷ്ട്ര മന്ത്രി രാധാകൃഷ്ണ വിഖേ പാട്ടീല്‍, ബിജെപി എംഎല്‍എ ഗോപിചന്ദ് പടാല്‍ക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മറാത്ത യോദ്ധാ രാജ്ഞി അഹല്യഭായ് ഹോള്‍ക്കറുടെ പേരിലാണ് നഗരം ‘അഹല്യനഗര്‍’ എന്ന് പുനര്‍നാമകരണം ചെയ്യുന്നത്. മാള്‍വയിലെ ഹോള്‍ക്കര്‍ രാജവംശത്തിലെ 18-ാം നൂറ്റാണ്ടിലെ ഭരണാധികാരിയുടെ 298-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഈ ചടങ്ങിലാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ പുനര്‍നാമകരണം ചെയ്യുന്ന മൂന്നാമത്തെ നഗരമാണിത്, ഈ ഫെബ്രുവരിയില്‍, ഔറംഗബാദിനെ ഛത്രപതി സംഭാജിനഗര്‍ എന്നും ഒസ്മാനാബാദിനെ ധാരാശിവ് എന്നും പുനര്‍നാമകരണം ചെയ്യാനുള്ള നിര്‍ദ്ദേശത്തിന് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകാരം നല്‍കിയിരുന്നു.