മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിന്റെ പേര് മാറ്റി ; ഇനി മുതൽ അഹല്യനഗർ

For full experience, Download our mobile application:
Get it on Google Play

മൂംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിന്റെ പേര് മാറ്റി. ഇനി മുതല്‍ അഹല്യനഗര്‍ എന്നറിയപ്പെടുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ ബുധനാഴ്ച അറിയിച്ചു. ചടങ്ങില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, മഹാരാഷ്ട്ര മന്ത്രി രാധാകൃഷ്ണ വിഖേ പാട്ടീല്‍, ബിജെപി എംഎല്‍എ ഗോപിചന്ദ് പടാല്‍ക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മറാത്ത യോദ്ധാ രാജ്ഞി അഹല്യഭായ് ഹോള്‍ക്കറുടെ പേരിലാണ് നഗരം ‘അഹല്യനഗര്‍’ എന്ന് പുനര്‍നാമകരണം ചെയ്യുന്നത്. മാള്‍വയിലെ ഹോള്‍ക്കര്‍ രാജവംശത്തിലെ 18-ാം നൂറ്റാണ്ടിലെ ഭരണാധികാരിയുടെ 298-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഈ ചടങ്ങിലാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ പുനര്‍നാമകരണം ചെയ്യുന്ന മൂന്നാമത്തെ നഗരമാണിത്, ഈ ഫെബ്രുവരിയില്‍, ഔറംഗബാദിനെ ഛത്രപതി സംഭാജിനഗര്‍ എന്നും ഒസ്മാനാബാദിനെ ധാരാശിവ് എന്നും പുനര്‍നാമകരണം ചെയ്യാനുള്ള നിര്‍ദ്ദേശത്തിന് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകാരം നല്‍കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...