Saturday, June 15, 2024 2:22 pm

എ​.ഐ ക്യാമറ ഇടപാട്​ ; ഉ​പ​ക​രാ​ർ വി​വ​ര​ങ്ങ​ൾ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​നെ അ​റി​യി​ക്കാ​ത്ത​ത്​ ചട്ടവിരുദ്ധം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: എ.​​ഐ ക്യാമറ പ​ദ്ധ​തി​യി​ലെ ഉ​പ​ക​രാ​ർ വി​വ​ര​ങ്ങ​ൾ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​നെ അ​റി​യി​ക്കാ​ത്ത​ത്​ ച​ട്ട​വി​രു​ദ്ധ​മെ​ന്ന്​ രേ​ഖ​ക​ൾ. കെ​ൽ​ട്രോ​ൺ എ​സ്.​ആ​ർ.​ഐ.​ടി​ക്ക് ന​ൽ​കി​യ ഉ​പ​ക​രാ​ർ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​നെ അ​റി​യി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​യി​രു​ന്നു വ്യ​വ​സാ​യ മ​ന്ത്രി​യു​ടെ​യും കെ​ൽ​ട്രോ​ണി​ന്‍റെ​യും നി​ല​പാ​ട്. എ​ന്നാ​ൽ, ഇ​തു തെ​റ്റെ​ന്ന് സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി 2018 ആ​ഗ​സ്റ്റി​ൽ ധ​ന​വ​കു​പ്പ് ഇ​റ​ക്കി​യ ഉ​ത്ത​ര​വ്​ വ്യ​ക്ത​മാ​ക്കു​ന്നു. ഉ​ത്ത​ര​വ് പ്ര​കാ​രം ഉ​പ​ക​രാ​ർ ന​ൽ​കു​ന്ന മൂ​ന്നാം ക​ക്ഷി​യി​ൽ​നി​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​ത് സു​താ​ര്യ​മാ​യ ബി​ഡി​ങ് വ​ഴി​യാ​ക​ണ​മെ​ന്നും ബി​ഡി​ങ് ന​ട​പ​ടി​ക​ൾ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​നും ല​ഭ്യ​മാ​ക്ക​ണ​മെ​ന്നു​മാ​ണ്​ ഉ​ത്ത​ര​വി​ലു​ള്ള​ത്.

പ്രോ​ജ​ക്ട്​ മാ​നേ​ജ്​​മെ​ന്‍റ്​ ക​ൺ​സ​ൽ​ട്ട​ന്‍റ്​ (പി.​എം.​സി) ആ​യാ​ണ്​ അ​ക്ര​ഡി​റ്റ​ഡ് ഏ​ജ​ൻ​സി പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ങ്കി​ൽ മൂ​ന്നാം ക​ക്ഷി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ അ​ന്തി​മ തീ​രു​മാ​നം ബ​ന്ധ​പ്പെ​ട്ട വ​കു​പ്പാ​ണ് എ​ടു​ക്കേ​ണ്ട​ത്. അ​താ​യ​ത്,​ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പാ​ണ്​ തീ​രു​മാ​നം കൈ​ക്കൊ​ള്ളേ​ണ്ട​തെ​ന്ന്​ വ്യ​ക്തം. ക​രാ​ർ ന​ൽ​കു​ന്ന​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​നു​മാ​യി​രി​ക്കും. മൂ​ന്നാം ക​ക്ഷി​ക്ക് പ​ണം ന​ൽ​കു​ന്ന​ത് വ​കു​പ്പ് നേ​രി​ട്ടാ​യി​രി​ക്ക​ണം എ​ന്നും ധ​ന​വ​കു​പ്പ് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഈ ​നി​ബ​ന്ധ​ന​ക​ൾ കെ​ൽ​ട്രോ​ൺ – എ​സ്.​ആ​ർ.​ഐ.​ടി ഉ​പ​ക​രാ​റി​ൽ പാ​ലി​ക്ക​പ്പെ​ട്ടി​ല്ല. ഒ​രേ സ​മ​യം ക​ൺ​സ​ൽ​ട്ട​ന്റാ​യും ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന ക​മ്പ​നി​യാ​യും പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന നി​ർ​ദേ​ശ​വും പാ​ലി​ച്ചി​ല്ല. വ്യ​വ​സാ​യ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ ഈ ​നി​യ​മ ലം​ഘ​ന​ങ്ങ​ൾ പ​രി​ഗ​ണി​ക്ക​പ്പെ​ട്ടേ​ക്കും.

സ​ർ​ക്കാ​ർ നി​ർ​ദേ​ശ പ്ര​കാ​ശം വ്യ​വ​സാ​യ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി പ​രി​ശോ​ധ​ന​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്. കെ​ൽ​ട്രോ​ണ്‍ കൈ​മാ​റി​യ രേ​ഖ​ക​ളാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണ്​ വി​വ​രം. വ​ലി​യ അ​വ​കാ​ശ വാ​ദ​ത്തോ​ടെ അ​വ​ത​രി​പ്പി​ച്ച പ​ദ്ധ​തി വി​വാ​ദ​ത്തി​ലാ​യ​തോ​ടെ കൈ​യൊ​ഴി​യാ​നു​ള്ള വ​ഴി തേ​ടു​ക​യാ​ണു വ​കു​പ്പു​ക​ൾ. ക​രാ​ർ ന​ൽ​കി​യ​തു മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്റെ കാ​ല​ത്താ​ണെ​ങ്കി​ലും ഇ​ട​പാ​ടി​നെ​ക്കു​റി​ച്ച് ഓ​ർ​മ​യി​ല്ലെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​തി​ക​ര​ണം. പ​ദ്ധ​തി ഗ​താ​ഗ​ത വ​കു​പ്പി​ന്റേ​താ​ണെ​ങ്കി​ലും വി​ശ​ദീ​ക​രി​ക്കേ​ണ്ട​തു കെ​ൽ​ട്രോ​ൺ ആ​ണെ​ന്നാ​ണ്​ മ​ന്ത്രി ആ​ന്റ​ണി രാ​ജു​വി​ന്‍റെ നി​ല​പാ​ട്. ഇ​തി​നി​ട​യി​ലാ​ണ്​ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചും രേ​ഖ​ക​ൾ പ​ര​സ്യ​പ്പെ​ടു​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി​യു​മു​ള്ള വ്യ​വ​സാ​യ മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ. ഇ​തി​നോ​ട​കം പു​റ​ത്തു​വ​ന്ന രേ​ഖ​ക​ൾ വീ​ണ്ടും പു​റ​ത്തു​വി​ട്ട​ത​ല്ലാ​തെ സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ ഇ​പ്പോ​ഴും പ​ര​സ്യ​പ്പെ​ടു​ത്താ​ൻ കെ​ൽ​ട്രോ​ൺ ത​യാ​റാ​യി​ട്ടി​ല്ല.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുളക്കുഴ പഞ്ചായത്ത് ഹരിതകർമസേനാ പ്രവർത്തകർക്ക് അഗ്നിസുരക്ഷയെക്കുറിച്ച് പരിശീലനം നൽകി

0
 മുളക്കുഴ : മുളക്കുഴ പഞ്ചായത്ത് ഹരിതകർമസേനാ പ്രവർത്തകർക്ക് അഗ്നിസുരക്ഷയെക്കുറിച്ച് പരിശീലനം നൽകി....

‘കോടതി നടപടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യണം’ ; സുനിത കെജ‍്‍രിവാളിന്...

0
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ‍്‍രിവാളിന്‍റെ ഭാര്യ സുനിത കെജ‍്‍രിവാളിന് ഡൽഹി...

പുലിയൂർ വൈ.എം.സി.എ. വനിതാഫോറം മെഡിക്കൽ സെമിനാർ സംഘടിപ്പിച്ചു

0
ചെങ്ങന്നൂർ : പുലിയൂർ വൈ.എം.സി.എ. വനിതാഫോറം നടത്തിയ മെഡിക്കൽ സെമിനാർ വൈ.എം.സി.എ....

താമരശേരി ചുരത്തില്‍ ലോറി മറിഞ്ഞ് അപകടം ; ഒരാള്‍ക്ക് പരുക്ക്

0
കോഴിക്കോട് : താമരശേരി ചുരത്തില്‍ തടി കയറ്റി വരികയായിരുന്ന ലോറി മറിഞ്ഞ്...