എഐ സാമ്പത്തിക തട്ടിപ്പ് ; സൈബർ പോലീസ് സംഘം ഗോവയിലേക്ക്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്; സാമ്പത്തിക തട്ടിപ്പിലൂടെ കോഴിക്കോട് സ്വദേശിയിൽ നിന്ന് പണം കവർന്ന സംഭവത്തിൽ അന്വേഷണ സംഘം ഇന്ന് ഗോവയിലേക്ക് തിരിക്കും. സൈബർ പോലീസിന്റെ മൂന്നംഗ സംഘമാണ് ഗോവയിൽ എത്തുക. കോഴിക്കോട് സ്വദേശിയുടെ നഷ്ടമായ പണം ആദ്യം എത്തിയത് ഗുജറാത്തിലെ ബാങ്ക് അക്കൗണ്ടിലായിരുന്നു. പിന്നീട് ഇത് ഗോവയിലെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് സംഘം ഗോവയിൽ എത്തുന്നത്. വ്യാജ വീഡിയോ കാൾ വഴി കോഴിക്കോട് സ്വദേശി പി എസ് രാധാകൃഷ്ണന് 40,000 രൂപയാണ് നഷ്ടമായത്. നിലവിൽ ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്.

ആർട്ടിഫിഷ്യൽ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പിന് പിന്നിൽ വൻ ശൃംഖലയുണ്ടെന്നാണ് സൈബർ പോലീസ് പറയുന്നത്. അക്കൗണ്ട് ഉടമയെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. കോഴിക്കോട് സ്വദേശിയുടെ ചാറ്റ് വിവരങ്ങളെ സംബന്ധിച്ച് വാട്സ് ആപ്പ് മുംബൈ നോഡൽ ഓഫീസിൽ പോലീസ് വിവരം തേടിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാൽ അന്വേഷണ സംഘം ഗുജറാത്തിലേക്കും തിരിക്കും. പണം കൈമാറിയ ഗുജറാത്തിലെ അക്കൗണ്ട് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഗുജറാത്തിലെ അക്കൗണ്ടിൽ നിന്ന് ഗോവയിലെ പനജി രത്ന്നാഗർ ബാങ്ക് ശാഖയിലേക്ക് പണം കൈമാറിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. ട്രേഡിംഗ് കമ്പനിയുടെ അക്കൗണ്ടിലേക്കാണ് പണം വന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർഗോഡ് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയിൽ എ ഡി എമിന്റെ അന്വേഷണ റിപ്പോർട്ട്‌...

0
കാസർഗോഡ്: കാസർഗോഡ് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയിൽ എ ഡി...

ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് തുടക്കം ; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ജലഘോഷയാത്ര ഫ്ലാഗ്...

0
ആറന്മുള: പമ്പാനദിയെ ആവേശഭരിതമാക്കിക്കൊണ്ട് ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് പ്രൗഢോജ്ജ്വലമായ തുടക്കമായി....

എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ

0
ചെന്നൈ: തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ...

ഉപാധികൾ സമ്മതിച്ചാൽ ഹോർമുസ് തുറക്കാമെന്ന് ഇറാൻ

0
ടെഹ്റാൻ: ഇറാൻ സന്നദ്ധത അറിയിച്ചിട്ടും ഹോർമുസ് കടലിടുക്ക് തുറക്കുന്നതിൽ തീരുമാനമായില്ല....