Wednesday, July 9, 2025 3:38 pm

സ്റ്റാർട്ട്.. ആക്ഷൻ.. ഡയലോഗ് എഐ പറയും ; പണി പോകുമോന്ന് ഭയന്ന് ഹോളിവുഡ്

For full experience, Download our mobile application:
Get it on Google Play

ഹോളിവുഡ് അടച്ചുപൂട്ടിയുള്ള അഭിനേതാക്കളുടെയും തിരക്കഥാകൃത്തുക്കളുടെയും സമരം തുടരുന്നതോടെ പ്രതിസന്ധി സിനിമ മേഖലയെ സാമ്പത്തികമായി ബാധിക്കുകയാണ്. അഭിനേതാക്കളും എഴുത്തുകാരും മാറിനിൽക്കുന്നത് സിനിമകളുടെയും ടിവി ഷോകളുടെയും നിർമ്മാണം ഏറെക്കുറെ നിലക്കാൻ കാരണമായിട്ടുണ്ട്. 1960ന് ശേഷം ഇതാദ്യമായാണ് അഭിനേതാക്കളും എഴുത്തുകാരും ഒരേ സമയം സമരത്തിനിറങ്ങുന്നത്.

ഹോളിവുഡ് തിരക്കഥാകൃത്തുക്കൾ പണിമുടക്കി തുടങ്ങിയിട്ട് രണ്ട് മാസത്തിലേറെയായി. ന്യായമായ വേതനം, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ എന്നിവയൊക്കെ ആവശ്യപ്പെട്ടാണ് സമരം. ഒട്ടുമിക്ക സിനിമകളുടെയും ടിവി ഷോകളുടെയും നിർമ്മാണം നിർത്തലാക്കി. സമരത്തിൽ 1.6 ലക്ഷം അഭിനേതാക്കൾ പങ്കെടുക്കുന്നുണ്ട്. വരാനിരിക്കുന്ന സിനിമയുടെ പ്രമോഷൻ ചടങ്ങുകളിൽ നിന്ന് പോലും വമ്പൻ താരങ്ങൾ ഉൾപ്പെടെ വിട്ടു നിൽക്കുന്നു. ഇത് ഈ രംഗത്തെ സാമ്പത്തിക പ്രതിസന്ധിക്കും കാരണമയായിട്ടുണ്ട്. സമരം അനിശ്ചിതകാലത്തേലക്കേ നീളുന്നത് സിനിമ വ്യവസായത്തെ ആശ്രയിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കിത്തുടങ്ങി.

എന്നിട്ടും സിനിമ വ്യവസായ രംഗത്ത് തങ്ങളുമായി ഇടപെടുന്നവർ പെരുമാറുന്ന രീതി മുതൽ വേതനത്തിലെ അന്തരങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തീരുമാനം വേണമെന്ന ആവശ്യവുമായി അഭിനേതാക്കാളും എഴുത്തുകാരും മുന്നോട്ട് പോകുകയാണ്. അഭിനേതാക്കളെയും എഴുത്തുകാരെയും സമരത്തിലേക്ക് നയിച്ച പ്രശ്നങ്ങൾ പൊതുവെ സമാനമാണ്. തിരക്കഥാകൃത്തുക്കളെ പ്രതിനിധീകരിക്കുന്ന റൈറ്റേഴ്‌സ് ഗിൽഡ് ഓഫ് അമേരിക്കയും മറ്റും മികച്ച ലാഭവും മികച്ച തൊഴിൽ സാഹചര്യങ്ങളും തേടുന്നു. എന്നാൽ സ്ട്രീമിംഗ് യുഗത്തിൻെറ ആവിർഭാവത്തിന് ശേഷം, അഭിനേതാക്കളുടെയും എഴുത്തുകാരുടെയും വരുമാനം കുത്തനെ ഇടിഞ്ഞതായി അവർ പരാതിപ്പെടുന്നു.
——–
വില്ലനാകുന്ന എഐ
ശമ്പളത്തിലെ ഇടിവാണ് മറ്റൊരു പ്രശ്നം. അഭിനേതാക്കളും എഴുത്തുകാരും അവർ അഭിനയിച്ചതോ എഴുതിയതോ ആയ സിനിമകളുടെയും പ്രോഗ്രാമുകൾക്കും ആവർത്തിച്ചുള്ള പ്രക്ഷേപണത്തിനും പണം നേടുന്നുണ്ടെങ്കിൽ പുതിയ മോഡലിൽ, സ്ട്രീമർമാർ ഇങ്ങനെ വരുമാനം പങ്കിടുന്നില്ല. മറ്റൊരു പ്രധാന പ്രശ്നം ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആണ്. ടെലിവിഷൻ, സിനിമ തിരക്കഥകൾ സൃഷ്‌ടിക്കാൻ സ്റ്റുഡിയോകൾ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെ എഴുത്തുകാർ ഭയപ്പെടുകയാണ്. പണമോ അംഗീകാരമോ ഇല്ലാതെ തങ്ങളുടെ മുഖത്തിൻറെയും ശബ്ദത്തിൻെറയും ഡിജിറ്റൽ പകർപ്പുകൾ സൃഷ്‌ടിക്കാൻ എഐ ഉപയോഗിച്ചു തുടങ്ങുമോ എന്നും അഭിനേതാക്കൾ ആശങ്കപ്പെടുന്നു. എഐക്ക് നിയന്ത്രണം വേണമെന്നാണ് ഈ മേഖലയിൽ നിന്നുയരുന്ന ഒരു പ്രധാന ആവശ്യം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്കൃത സർവ്വകലാശാലയിൽ എം. എ. (ഇംഗ്ലീഷ്) സ്പോട്ട് അഡ്മിഷൻ ജൂലൈ 11ന്

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ കാലടി മുഖ്യ ക്യാമ്പസിൽ...

കളമശ്ശേരി മെഡിക്കൽ കോളേജ് റോഡിലെ സ്വകാര്യ ഭൂമിയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

0
കൊച്ചി: കൊച്ചി കളമശ്ശേരി മെഡിക്കൽ കോളേജ് റോഡിലെ സ്വകാര്യ ഭൂമിയിൽ തലയോട്ടിയും...

തെക്കേക്കര പഞ്ചായത്തിലെ സ്‌കൂളുകളിൽ കരനെൽക്കൃഷി തുടങ്ങി

0
മാവേലിക്കര : തെക്കേക്കര പഞ്ചായത്തും ജൈവവൈവിധ്യ പരിപാലന സമിതിയും പഞ്ചായത്തിലെ...

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പാലമേൽ തെക്ക് യൂണിറ്റ് സമ്മേളനം നടന്നു

0
ചാരുംമൂട് : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പാലമേൽ...