കളമശ്ശേരി മെഡിക്കൽ കോളേജ് റോഡിലെ സ്വകാര്യ ഭൂമിയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചി കളമശ്ശേരി മെഡിക്കൽ കോളേജ് റോഡിലെ സ്വകാര്യ ഭൂമിയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. എൻ ഐ എ ഓഫീസിനു സമീപമുള്ള ഭൂമിയിലെ നിർമ്മാണ മേഖലയിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കളമശ്ശേരി പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ കളമശ്ശേരി മെഡിക്കൽ കോളേജ് റോഡിലാണ് സംഭവം. എൻ ഐ എ ഓഫീസിനു സമീപമുള്ള ഭൂമിയിൽ നിർമ്മാണ മേഖലയിൽ പണിയെടുക്കുന്നതിനിടയിൽ മണ്ണ് മാന്തി യന്ത്രത്തിന്റെ ഡ്രൈവറാണ് മനുഷ്യന്റേത് എന്ന് സംശയിക്കുന്ന തലയോട്ടിയും അസ്ഥികളും കാണുന്നത്.

തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഡ്രൈവറുടെ മൊഴി പോലീസ് ശേഖരിച്ചു. സംഭവത്തിൽ കളമശ്ശേരി പോലീസിന്റെയും ഫോറെൻസിക്കിന്റെയും നേതൃത്വത്തിൽ ഇൻക്യുസ്റ് നടപടികളും പൂർത്തിയാക്കി. കമ്പനി ഭൂമിയിൽ പുതിയ പ്രൊജക്റ്റ്‌ ആരംഭിക്കുന്നതിനു വേണ്ടിയാണ് നിർമ്മാണ പ്രവർത്തനം ആരംഭിച്ചത്. സംഭവത്തിൽ കളമശ്ശേരി പോലീസ് ആസ്വഭാവിക മരണത്തിന് കേസ് എടുത്തു. പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്

0
തിരുവനന്തപുരം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം...

‘തെരുവുനായ്ക്കളെ പിടികൂടാൻ പ്രത്യേക ടാസ്‌ക് ഫോഴ്സ്’ ; സർക്കാർ ഉത്തരവ് നടപ്പാക്കാതെ മലപ്പുറത്തെ തദ്ദേശ...

0
മലപ്പുറം : തെരുവുനായ ശല്യം നിയന്ത്രിക്കാനും അക്രമകാരികളായ തെരുവുനായ്ക്കളെ പിടികൂടാനും 24...

മുക്കട ചാലുങ്കല്‍പടിയില്‍ റോഡരികിലെ ഗര്‍ത്തം അപകടക്കെണിയാകുന്നു

0
റാന്നി : കൊട്ടാരക്കര - തേനി സംസ്ഥാന പാതയില്‍ റാന്നി മുക്കട...

അടൂർ സെന്റ് സിറിൾസ് കോളേജ് 1982- 84 ബാച്ച് പൂർവ്വ വിദ്യാർത്ഥി കുടുംബസംഗമവും ഓണാഘോഷവും...

0
അടൂര്‍ : അടൂർ സെന്റ് സിറിൾസ് കോളേജ് 1982-84 ബാച്ച് പൂർവ്വ...