മലപ്പുറം : തെരുവുനായ ശല്യം നിയന്ത്രിക്കാനും അക്രമകാരികളായ തെരുവുനായ്ക്കളെ പിടികൂടാനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപീകരിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പാലിക്കാതെ മലപ്പുറം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. സ്‌കൂളുകള്‍, ആശുപത്രികള്‍, മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങിയ പൊതുവിടങ്ങളിൽ തെരുവുനായ ശല്യം അതിരോക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് അധികൃതരുടെ ഭാഗത്തുനിന്നുള്ള ഈ അലംഭാവം. ഇതുമായി ബന്ധപ്പെട്ട അടിയന്തരമായി തുടര്‍നടപടി എടുക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിറങ്ങി ഒരുമാസം പിന്നിട്ടിട്ടും ജില്ലയില്‍ സംവിധാനങ്ങള്‍ ഏങ്ങുമെത്തിയിട്ടില്ല.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























