പന്തളം സൗഹൃദ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഓണാഘോഷം നടത്തി

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളം സൗഹൃദ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന ഓണാഘോഷവും അധ്യാപകര്‍ക്കുള്ള ആദരവും അസോസിയേഷൻ രക്ഷാധികാരി എൻ.രാമൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സമ്മേളനം സാഹിത്യകാരന്‍ സുരേഷ് പനങ്ങാട് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ജി.കൃഷ്ണമാര്‍ അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ആര്‍.സുരേഷ് കുമാര്‍ സ്വാഗതം ആശംസിച്ചു. വിശിഷ്ട സേവനത്തിനുള്ള ട്രാൻസ്പോർട്ട് മെഡൽ ലഭിച്ച കൊല്ലം ആർ.ടി.ഒ കെ.അജിത് കുമാറിനെ ചടങ്ങില്‍ ആദരിച്ചു.

റസിഡൻസ് അസോസിയേഷൻ പരിധിയിലുള്ള ഇരുപതോളം മുന്‍ അധ്യാപകരെയും ആദരിച്ചു. പന്തളം മുൻസിപ്പൽ കൗൺസിലർമാരായ കെ.ആർ.രവി, രശ്മി രാജീവ്, അസോസിയേഷന്‍ മുൻ പ്രസിഡന്റ് ശിവശങ്കരപ്പിള്ള, കെ.ജി ഡാനിയൽ, പ്രിയ മുകേഷ്, അസോസിയേഷൻ ട്രഷറർ വിനോദ് മുകടിയിൽ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടർന്ന് വിവിധ കലാപരിപാടികള്‍ നടന്നു. സ്വർണ്ണമ്മ പി.കെ., അനിത സന്തോഷ്, എം.ആർ സജു, അനിൽ മണലാടിയിൽ, ഹരികുമാർ, ഷീല എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘തെരുവുനായ്ക്കളെ പിടികൂടാൻ പ്രത്യേക ടാസ്‌ക് ഫോഴ്സ്’ ; സർക്കാർ ഉത്തരവ് നടപ്പാക്കാതെ മലപ്പുറത്തെ തദ്ദേശ...

0
മലപ്പുറം : തെരുവുനായ ശല്യം നിയന്ത്രിക്കാനും അക്രമകാരികളായ തെരുവുനായ്ക്കളെ പിടികൂടാനും 24...

മുക്കട ചാലുങ്കല്‍പടിയില്‍ റോഡരികിലെ ഗര്‍ത്തം അപകടക്കെണിയാകുന്നു

0
റാന്നി : കൊട്ടാരക്കര - തേനി സംസ്ഥാന പാതയില്‍ റാന്നി മുക്കട...

അടൂർ സെന്റ് സിറിൾസ് കോളേജ് 1982- 84 ബാച്ച് പൂർവ്വ വിദ്യാർത്ഥി കുടുംബസംഗമവും ഓണാഘോഷവും...

0
അടൂര്‍ : അടൂർ സെന്റ് സിറിൾസ് കോളേജ് 1982-84 ബാച്ച് പൂർവ്വ...

സംസ്ഥാനത്ത് താപനില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ മൂന്ന് ദിവസത്തേക്ക് ജാഗ്രത മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ മൂന്ന് ദിവസത്തേക്ക് ജാഗ്രത മുന്നറിയിപ്പ്...