പന്തളം : നീറ്റ് പരീക്ഷയില്‍ പട്ടികജാതി വിഭാഗത്തില്‍ കേരളത്തില്‍ നിന്നും 58ആം റാങ്ക് നേടി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് പ്രവേശനം ലഭിച്ച വിദ്യാര്‍ഥിനിയെ സി.ഐ.ടി.യു പന്തളം മുന്‍സിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. പന്തളം മുടിയൂര്‍ക്കോണം തിനംകാല തെക്കേതില്‍ സന്തോഷ് – സന്ധ്യ ദമ്പതികളുടെ മകളായ ആദിത്യ സന്തോഷിനെയാണ് ആദരിച്ചത്. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി.ഹര്‍ഷകുമാര്‍ അവാര്‍ഡ് നല്‍കി. പന്തളം മുന്‍സിപ്പല്‍ പ്രസിഡന്റ് എം.രാജന്‍ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു പന്തളം മുനിസിപ്പൽ സെക്രട്ടറി പ്രമോദ് കണ്ണങ്കര സ്വാഗതം ആശംസിച്ചു. വിവിധ യൂണിയന്‍ നേതാക്കളായ എസ്.കൃഷ്ണകുമാര്‍, സായിറാം പുഷ്പന്‍, ഗീതാ രാജൻ, കെ.ജി ചന്ദ്രഭാനു, പന്തളം ശ്രീനി, കെ.എച്ച് ഷിജു, എം.ഷീനാസ്, മുഹമ്മദ് ബഷീർ, പ്രിയതാ ഭരതൻ, വി.പി.രാജീവ്, എസ്.ശ്രീജിത്ത്, ജന്നത്ത്, മുനീർ എന്നിവർ സംസാരിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































