ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യർക്ക് ഭീഷണിയാകുന്നു; മുന്നറിയിപ്പുമായി മാർപ്പാപ്പ

For full experience, Download our mobile application:
Get it on Google Play

പാരിസ്: മനുഷ്യൻ എന്താണെന്നതിനെക്കുറിച്ചുള്ള അടിസ്ഥാനപരമായ ചോദ്യങ്ങൾ ഉയർത്തുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസും (എഐ) മറ്റ് വളർന്നുവരുന്ന സാങ്കേതികവിദ്യകളും മനുഷ്യരാശിയെ ദുർബലപ്പെടുത്താൻ സാധ്യതയുണ്ടെന്ന് പോപ്പ് ലിയോ പതിനാലാമൻ. എഐയെ ‘യന്ത്രങ്ങളുടെ സ്വർഗം’ എന്ന വിശേഷിപ്പിച്ചായിരുന്നു മാർപാപ്പയുടെ മുന്നറിയിപ്പ്. ‘നമ്മുടെ ദൈനംദിന ജീവിതത്തിലേക്ക് കടന്നുകയറി അതിനെ നിയന്ത്രിക്കുന്ന യന്ത്രങ്ങളുടെ സ്വർഗത്തിനിടയിൽ മനുഷ്യരാശിയെ നഷ്ടപ്പെടാതിരിക്കണമെങ്കിൽ ശരിയും തെറ്റും തിരിച്ചറിയുന്നതിനുള്ള നൈതിക വിവേചനബോധം വളർത്തുന്ന വിദ്യാഭ്യാസം അടിയന്തരമായി ആവശ്യമാണ്’ എന്നായിരുന്നു പോപ്പ് ലിയോ പതിനാലാമൻ പറഞ്ഞത്.

‘ശാസ്ത്രീയ പുരോഗതി ലാഭം മാത്രം ലക്ഷ്യമിടുന്ന സംരംഭങ്ങളായി മാറരുതെന്നും ജനിതക മാറ്റം, സറോഗസി, മനുഷ്യാവയവങ്ങളുടെ വ്യാപാരം, സ്വന്തം മരണം ക്രമീകരിക്കാനുള്ള സാധ്യത എന്നിവ പ്രോത്സാഹിപ്പിക്കുന്ന രീതിയിലേക്ക് ശാസ്ത്രം നീങ്ങരുതെന്നും’ മാർപാപ്പ ആവശ്യപ്പെട്ടു. ആണവായുധങ്ങളോടുള്ള വത്തിക്കാന്റെ എതിർപ്പ് പോപ്പ് വീണ്ടും വ്യക്തമാക്കി. ആണവ പ്രതിരോധ സിദ്ധാന്തം തെറ്റായ സമീപനമാണെന്നും ഇത് പുതിയൊരു ആയുധമത്സരത്തിന് വഴിയൊരുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കമ്പ്യൂട്ടർ സംവിധാനങ്ങൾക്ക് ‘ബുദ്ധി’ എന്ന വിശേഷണം നൽകുമ്പോൾ തന്നെ മനുഷ്യന്റെ അടിസ്ഥാനപരമായ അന്തസ്സിനെ അംഗീകരിക്കുന്നതിൽ സമൂഹം പരാജയപ്പെടുന്നുവെന്ന വിരോധാഭാസവും പോപ്പ് ലിയോ പതിനാലാമൻ ചൂണ്ടിക്കാട്ടി. കാര്യക്ഷമതയെ അടിസ്ഥാനമാക്കി മനുഷ്യജീവിതത്തിന്റെ മൂല്യം നിർണയിക്കുകയും ഉൽപ്പാദനക്ഷമത കുറഞ്ഞവരെ നിരസിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുന്നതായും അദ്ദേഹം പറഞ്ഞു.

മനുഷ്യരെ മാറ്റിസ്ഥാപിക്കുകയോ ഒടുവിൽ മനുഷ്യരാശിയെ തന്നെ നശിപ്പിക്കുകയോ ചെയ്യാതെ മനുഷ്യർക്ക് പ്രയോജനപ്പെടുന്ന ഒരു ഉപകരണമായി എഐയെ മാറ്റുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്താൻ സാങ്കേതികവിദ്യാ മേഖലയിലുള്ള പലരും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. എഐ വികസിപ്പിക്കുന്നവരിൽ തന്റെ സന്ദേശം കേൾക്കാനുള്ള സന്നദ്ധത കാണുന്നുണ്ടെന്നും സാങ്കേതിക കമ്പനികളും വത്തിക്കാനും തമ്മിലുള്ള സംവാദം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പോപ്പ് നേരത്തെ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകർന്നു ; ഗ്യാനേഷ് കുമാറിനെതിരെ ശക്തമായ പ്രതിഷേധവുമായി യൂത്ത് ലീഗ്

0
കൊച്ചി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെച്ചൊഴിയണമെന്ന് മുസ്ലിം യൂത്ത് ലീഗ്...

ജാവ കടലിൽ വള്ളം മറിഞ്ഞുണ്ടായ അപകടം; 64 പേർ മരിച്ചതായി സ്ഥിരീകരിച്ചു, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

0
ഇന്തോനേഷ്യ: ജാവ കടലിൽ 243 പേരുമായി മുങ്ങിയ ഫെറിയപകടത്തിന്റെ ദുരന്തചിത്രം കൂടുതൽ...

സംസ്ഥാനത്ത് അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള മരുന്നുകളുടെ പർച്ചേസ് ഒക്ടോബറിൽ ആരംഭിക്കാൻ നടപടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള മരുന്നുകളുടെ പർച്ചേസ് ഒക്ടോബറിൽ...

ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; രണ്ടു പേർക്ക് പരിക്ക്

0
തിരുവന്തപുരം: എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ്...