എയ്ഡഡ് സ്കൂൾ തസ്തിക നിർണയം; സര്‍ക്കാര്‍ ഉത്തരവിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി സ്കൂൾ മാനേജർമാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ തസ്തിക നിർണയം സംബന്ധിച്ച സർക്കാർ ഉത്തരവിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങി സ്കൂൾ മാനേജർമാർ. തസ്തിക നിർണയത്തിനുളള അവകാശം പ്രധാനധ്യാപകർക്ക് നൽകിയത് മാനേജർമാരുടെ അധികാരം കവരാനെന്നാണ് ആരോപണം. സർക്കാർ ഉത്തരവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ്കൂൾ മാനേജർമാരുടെ സംഘടന ഉടൻ ഹൈക്കോടതിയിൽ ഹർജി നൽകും. എയ്ഡഡ് സ്കൂളുകളിൽ തസ്തിക നിർണയവുമായി ബന്ധപ്പെട്ട നടപടികൾ കൈകാര്യം ചെയ്തിരുന്നത് മാനേജർമാർ ആയിരുന്നു. എന്നാൽ ഇനി മുതൽ തസ്തിക നിർണയ വിവരങ്ങൾ പ്രധാനധ്യാപകർ നൽകിയാൽ മതി എന്ന് കാണിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു ഉത്തരവ് ഇറക്കി.

മാനേജർമാർക്ക് എന്തെങ്കിലും നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ അത് പ്രധാനാധ്യാപകര്‍ മുഖേന ഓൺലൈനായി അപ്‌ലോഡ് ചെയ്യാം എന്നും ഇക്കഴിഞ്ഞ ആഗസ്തില്‍ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. എന്നാൽ എയ്ഡഡ് സ്കൂൾ മേഖലയെ തകർക്കാനുള്ള ഉദ്യോഗസ്ഥ ലോബിയുടെ നീക്കത്തിന്‍റെ ഭാഗമാണ് ഈ ഉത്തരവ് എന്ന് മാനേജർമാർ ആരോപിക്കുന്നു. തസ്തിക നിർണയവുമായി ബന്ധപ്പെട്ട് മാനേജർമാരുടെ അധികാരത്തെപ്പറ്റി കേരള വിദ്യാഭ്യാസ ചട്ടത്തിൽ വ്യക്തമാക്കുന്നുണ്ട്. ഈ ചട്ടത്തിന്‍റെ ലംഘനമാണ് ഉത്തരവ് എന്നാണ് കേരള പ്രൈവറ്റ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ജോലി തട്ടിപ്പ് ; സഹോദരിയും സഹോദരനും അറസ്റ്റിൽ

0
മധ്യപ്രദേശ് : ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത്...

പയ്യന്നൂരും തളിപ്പറമ്പും രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം

0
കണ്ണൂർ : പയ്യന്നൂരിലും തളിപ്പറമ്പിലും സംഭവിച്ച തോൽവി സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിന്...

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...