എയിംസ് സ്ഥാപിക്കാനായി കിനാലൂരിലെ സ്വകാര്യഭൂമിയില്‍ സാമൂഹികാഘാത പഠനം നടത്തുന്നതിനുള്ള ഉത്തരവിറങ്ങി

For full experience, Download our mobile application:
Get it on Google Play

ബാലുശേരി : സംസ്ഥാനത്ത് എയിംസ് (ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) സ്ഥാപിക്കാനായി കിനാലൂരിലെ സ്വകാര്യഭൂമിയില്‍ സാമൂഹികാഘാത പഠനം നടത്തുന്നതിനുള്ള ഉത്തരവിറങ്ങി. സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന 153.46 ഏക്കറിന് പുറമെ ഏറ്റെടുക്കുന്ന ഭൂമിയിലാണ് പഠനം നടത്തുക. കിനാലൂര്‍, കാന്തലാട് വില്ലേജുകളിലെ 40.68 ഹെക്ടര്‍ സ്വകാര്യഭൂമിയാണിതിന് കണ്ടെത്തിയത്.

കെഎസ്‌ഐഡിസിയുടെ 153.46 ഏക്കര്‍ ആരോഗ്യ വകുപ്പിന് കൈമാറി. കിനാലൂര്‍ വില്ലേജില്‍ 108 റീ സര്‍വേയില്‍പെട്ട നൂറേക്കറും കാന്തലാട് വില്ലേജില്‍ അണ്‍സര്‍വേയില്‍പ്പെട്ട 53.46 ഏക്കറുമാണിത്. ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടതോടെയാണ് കിനാലൂരില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കിയത്.

അധികമായിവേണ്ട ഭൂമിയും നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതനുസരിച്ച്‌ സാമൂഹികാഘാത പഠനം നടത്താന്‍ തീരുമാനിച്ച ഭൂമിയുടെ സ്‌കെച്ചും അളവും റവന്യൂ വകുപ്പ് നേരത്തെ തയ്യാറാക്കിയിരുന്നു. കണ്ടെത്തിയ 40.68 ഹെക്ടറില്‍ 84 വീടുകളുണ്ട്. കാന്തലാട്, കിനാലൂര്‍ വില്ലേജുകളിലെ 80 ഏക്കര്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിന് നേരത്തെ കളക്ടറെ ചുമതലപ്പെടുത്തിയിരുന്നു. മന്ത്രി വീണാ ജോര്‍ജ്, ആരോഗ്യ വകുപ്പ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടര്‍ ഉള്‍പ്പെടെയുള്ള സംഘം കിനാലൂര്‍ സന്ദര്‍ശിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....