പെരുമ്പാവൂരില്‍ എയിംസ് സ്ഥാപിക്കണം ; സുരേഷ്‌ഗോപിക്ക് മുന്നില്‍ ആദ്യ നിവേദനം നൽകി ബിജെപി

For full experience, Download our mobile application:
Get it on Google Play

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ എയിംസ് സ്ഥാപിക്കണമെന്നും ഇതിനായി വര്‍ഷങ്ങളായിപൂട്ടിക്കിടക്കുന്ന ട്രാവന്‍കൂര്‍ റയോണ്‍സ് കമ്പനി സ്ഥലം ഉപയോഗപ്പെടുത്തണമെന്നും കാണിച്ച് പുതിയ മന്ത്രിസഭയ്ക്ക് കേരളത്തില്‍ നിന്നുള്ള ആദ്യ നിവേദനം നല്‍കി ബി.ജെ.പി.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രആരോഗ്യ വകുപ്പ് മന്ത്രിക്കും കേരളത്തില്‍ നിന്നുള്ള പുതിയ മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവര്‍ക്കുമാണ് നിവേദനം നല്‍കിയത്. എയിംസ് പെരുമ്പാവൂരില്‍ സ്ഥാപിച്ചാല്‍ അത് കേരളത്തിനും തമിഴ്‌നാടിനും ആരോഗ്യരംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കുവാന്‍ കഴിയും. പെരുമ്പാവൂര്‍ ടൗണിലും പരിസരപ്രദേശങ്ങളിലും ആയി അന്യസംസഥാന തൊഴിലാളികളും സ്വദേശികളും അടക്കം ലക്ഷക്കണക്കിന് ജനങ്ങളാണ് തിങ്ങിപ്പാര്‍ക്കുന്നത്.

ഇവിടുത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ കൃത്യമായ ചികിത്സാ സൗകര്യങ്ങള്‍ ലഭിക്കുന്നില്ല .വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ വിവിധ ആശുപത്രികളിലോ തിരുവനന്തപുരം, കോട്ടയം കളമശേരി മെഡിക്കല്‍ കോളേജുകളിലോ പോകേണ്ട അവസ്ഥയാണ് ഇന്നുള്ളത്..ഇതിന് ഒരു ശാശ്വത പരിഹാരമായിട്ടാണ് പൂട്ടിക്കിടക്കുന്ന റയോണ്‍സ് കമ്പനി വളപ്പില്‍ എയിംസ് സ്ഥാപിക്കുക എന്ന് പുതിയ ആശയവുമായി പ്രദേശവാസികളും ബി.ജെ.പി. പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റിയും രംഗത്തുവന്നിരിക്കുന്നത്. .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...