പന്തളം : തീർഥാടനകാലത്ത് രാത്രിസമയങ്ങളിൽ എം സി റോഡിൽ അപകടം കുറയ്ക്കുക ലക്ഷ്യമാക്കി ഡ്രൈവർമാർക്ക് ഉറക്കമകറ്റാൻ പന്തളം പോലീസ് വക ചുക്കുകാപ്പി വിതരണം. പന്തളം മാന്തുക ഗ്ലോബ് ജംഗ്ഷനിലാണ് ഇത്തരത്തിൽ ക്രമീകരണം പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. പന്തളം പോലീസ് ഇൻസ്‌പെക്ടർ റ്റി ഡി പ്രജീഷിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം സൗകര്യം ലഭ്യമാക്കിതുടങ്ങി. അമിതവേഗതയും ഉറക്കച്ചടവോടെ വാഹനമോടിക്കുന്നതും എം സി റോഡിൽ അപകടങ്ങൾ വർധിക്കുന്ന സാഹചര്യം ഒഴിവാക്കി സുരക്ഷിതയാത്ര ഉറപ്പാക്കാനാണ് പോലീസിന്റെ നീക്കം. വാഹനങ്ങൾ തടഞ്ഞുനിർത്തി ഡ്രൈവർമാർക്ക് ചുക്കുകാപ്പി നൽകി അൽപനേരം വിശ്രമം ഉറപ്പാക്കിയശേഷമാവും പോലീസ് യാത്രയാക്കുക. അതതു ദിവസത്തെ സ്റ്റേഷനിലെ രാത്രികാലപട്രോളിംഗ് സംഘത്തിലെ ഓഫീസർക്കാവും ഇതിന്റെ നിരീക്ഷണച്ചുമതല. ഇക്കാര്യത്തിൽ വളരെ സന്തുഷ്ടരാണെന്ന് ഡ്രൈവർമാരും അയ്യപ്പഭക്തരും വ്യക്തമാക്കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1