കോഴിക്കോട് മെഡിക്കൽ കോളജിൽ പിജി ഡോക്ടർമാരുടെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ പിജി ഡോക്ടർമാരുടെ പ്രതിഷേധം. ജോലിഭാരം കുറക്കാൻ അടിയന്തിര നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഹൗസ് സർജന്മാരുടെ ഒഴിവ് സംബന്ധിച്ച് കഴിഞ്ഞ ദിവസം വാർത്ത പുറത്തുവന്നിരുന്നു. ഇതിനെ തുടർന്ന് ജോലിഭാരം കൂടിയതിൽ നേഴ്സ് അസോസിയേഷൻ അടക്കമുള്ള ആളുകൾ സമരത്തിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. പിന്നാലെയാണ് പിജി ഡോക്ടർമാരും എംബിബിഎസ്‌ വിദ്യാർഥികളും സമരത്തിലേക്ക് കടന്നിരിക്കുന്നത്. ജോലിഭാരം കുറച്ചുകൊണ്ട് ഇതിനൊരു പരിഹാരം കാണാൻ മാർച്ച് മുതൽ ആരോഗ്യ വകുപ്പുമായും ഡിഎംഎയുമായി ബന്ധപ്പെട്ട് പരിശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. 125 എൻഎജെആർ (നോൺ-അക്കാദമിക് ജൂനിയർ റെസിഡന്റ്സ്) പോസ്റ്റുകൾ സർക്കാർ ചെയ്തിരുന്നു. എന്നാൽ ഹൗസ് സർജൻമാർ കയറുന്നില്ലെന്ന് സമരക്കാർ ആരോപിച്ചു. തിരുവനന്തപുരത്തും കോട്ടയത്തും 50 ഉം 40 ഉം ആളുകൾ കയറുമ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിൽ 15-ൽ താഴെ ആളുകൾ മാത്രമാണ് എൻഎജെആർ ആയിട്ട് കയറിയിട്ടുള്ളത്. ഇങ്ങനെ വരുന്ന ജോലിഭാരം തങ്ങളെ കൊണ്ട് തന്നെ നികത്തുന്നതിനെതിരെയാണ് പ്രതിഷേധിക്കുന്നതെന്നും സമരക്കാർ പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആശ്വാസം , മഴയുടെ തീവ്രത കുറയുന്നു

0
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ മഴക്കെടുതിയില്‍ വലഞ്ഞ കേരളത്തില്‍ മഴയുടെ ശക്തി...

മുത്തങ്ങയിൽ പോലീസ് കോൺസ്റ്റബിൾ അബ്ദുൽ സലാമിനെ വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട എം.ഗീതാനന്ദൻ ഹൈക്കോടതിയിൽ

0
കൽപ്പറ്റ: മുത്തങ്ങയിൽ പോലീസ് കോൺസ്റ്റബിൾ അബ്ദുൽ സലാമിനെ വധിക്കാൻ ശ്രമിച്ച കേസിൽ...

വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാറിന്റെ ആദ്യ ബജറ്റ്

0
ചെന്നൈ: വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാറിന്റെ ആദ്യ ബജറ്റ്. നിരവധി ജനപ്രിയ...

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ബിജെപി

0
ഡൽഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ബിജെപി. വിദ്യാര്‍ഥി-...