Thursday, April 17, 2025 4:32 pm

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ മുപ്പതോളം ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറ​ന്‍റനില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ മുപ്പതോളം ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറ​ന്റനില്‍. ന്യൂറോളജി സംബന്ധിച്ച അസുഖവുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 70 കാരന്​ കോവിഡ്​ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ്​ ഇ​ദ്ദേഹവുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെ നിരീക്ഷണത്തിലാക്കിയത്​. കാര്‍ഡിയോ- ന്യൂറോ സെ​ന്ററില്‍ പ്രവേശിപ്പിച്ച രോഗിക്ക്​ പിന്നീട്​ ശ്വാസതടസമുള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ കണ്ടതോടെയാണ്​ കോവിഡ്​ പരിശോധന നടത്തിയത്​.  ഇയാള്‍ക്ക്  കോവിഡ്​ പോസിറ്റീവാണെന്ന്​ തെളിഞ്ഞതോടെ പരിചരിച്ച ഡോക്​ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്​ സമ്പര്‍ക്ക്​ വിലക്ക്​ ഏര്‍പ്പെടുത്തി നിരീക്ഷണത്തിലേക്ക്​ മാറ്റുകയായിരുന്നു.

എന്നാല്‍ ആര്‍ക്കും രോഗലക്ഷണങ്ങളൊന്നുമില്ലെന്ന്​ അധികൃതര്‍ അറിയിച്ചു. വൈറസ്​ ബാധ സ്ഥിരീകരിച്ച രോഗിയെ ആശുപത്രിയിലെ കോവിഡ് വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞയാഴ്ച എയിംസിലെ ഫിസിയോളജി വിഭാഗത്തിലെ റസിഡന്‍റ്​ ഡോക്ടര്‍ക്കും ഗര്‍ഭിണിയായ ഭാര്യക്കും​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. ഇവരെ പിന്നീട്​ എയിംസില്‍ ​പ്രവേശിപ്പിക്കുകയും ഐസൊലേഷന്‍ വാര്‍ഡില്‍ വെച്ചു തന്നെ ഗര്‍ഭിണിയായ സ്​ത്രീയുടെ പ്രസവമെടുക്കുകയും ചെയ്തിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പ് ; മെഡലുകൾ നേടി പമ്പാവാലിയുടെ അഭിമാന താരങ്ങളായി ആവണിയും ജോയലും

0
റാന്നി : കേരള ഒളിമ്പിക് അസോസിയേഷൻ തിരുവനന്തപുരത്ത് നടത്തിയ ഓപ്പൺ...

സംസ്ഥാനത്ത് കള്ളക്കടല്‍ പ്രതിഭാസത്തിനും കടലാക്രമണത്തിനും സാധ്യത

0
തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി വ്യാഴാഴ്ച രാത്രി 11.30 വരെ കന്യാകുമാരി...

കെഎസ്ആർടിസി പാക്കേജിൽ ഗവിക്ക് യാത്ര പോയ സംഘം വനത്തില്‍ കുടുങ്ങി

0
കൊല്ലം: കെഎസ്ആർടിസി പാക്കേജിൽ ഗവിക്ക് യാത്ര പോയ സംഘം വനത്തില്‍ കുടുങ്ങി. ബസ്...

പാവങ്ങളായ തൊഴിലാളികള്‍ക്ക് വേണ്ടി വിട്ടു വീഴ്ചയില്ലാതെ പ്രവര്‍ത്തിച്ച നേതാവാണ് സഖാവ് വിദ്യാധരന്‍ ;...

0
റാന്നി : പാവങ്ങളായ തൊഴിലാളികള്‍ക്ക് വേണ്ടി അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി വിട്ടു...