കേദാർനാഥിൽ സാങ്കേതിക തകരാറിനെ തുടർന്ന് എയർ ആംബുലൻസ് ഹെലികോപ്റ്റർ അടിയന്തിരമായി ഇടിച്ചിറക്കി

For full experience, Download our mobile application:
Get it on Google Play

ഉത്തരാഖണ്ഡ്: സോഷ്യൽ മീഡിയയിൽ വൈറലായി ഉത്തരാഖണ്ഡിലെ കേദാർനാഥിൽ സാങ്കേതിക തകരാറിനെ തുടർന്ന് എയർ ആംബുലൻസ് ഹെലികോപ്റ്റർ അടിയന്തിരമായി ലാൻഡ് ചെയ്യുന്നതിന്റെ വീഡിയോ. ഹെലികോപ്റ്ററിന്‍റെ ടെയിൽ റോട്ടർ തകരാറുണ്ടായതിനെ തുടർന്നാണ് പൈലറ്റിന് കോപ്റ്റർ ക്രാഷ് ലാൻഡ് ചെയ്യേണ്ടി വന്നത്. പൈലറ്റിന്‍റെ മനഃസാന്നിധ്യം മൂന്ന് ജീവൻ രക്ഷിച്ചതായി പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. അടിയന്തിര ലാൻഡിംഗിനായി ഹെലികോപ്റ്റർ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ ടൈൽ റോട്ടർ പ്രവർത്തന രഹിതമായി ഹെലിപാഡിൽ നിന്ന് തെന്നിമാറി ഒരു വശത്ത് ഇടിച്ചു തകരുകയായിരുന്നു. ലാൻഡ് ചെയ്തിട്ടും നിയന്ത്രണം വിട്ട കോപ്ടർ നിലത്ത് വട്ടം ചുറ്റുന്നതും വീഡിയോയിൽ കാണാം.

ഹെലിപാഡിന് സമീപം നിൽക്കുന്ന ആളുകൾ രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്ററിനടുത്തേക്ക് ഓടുന്നതും ദൃശ്യങ്ങളിലുണ്ട്. ഋഷികേശിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്‍റെ (എയിംസ്) ‘സഞ്ജീവനി’ ആംബുലൻസ് ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാരും പൈലറ്റും സുരക്ഷിതരാണെന്ന് ജില്ലാ ടൂറിസം വികസന ഓഫീസർ രാഹുൽ ചൗബെ പറഞ്ഞു. ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച ഒരു തീർത്ഥാടകനെ രക്ഷിക്കാനാണ് എയർ ആംബുലൻസ് കേദാർനാഥിലെത്തിയത്. സംഭവത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം നടത്തുമെന്നും ചൗബെ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...