Saturday, May 18, 2024 9:43 am

സര്‍വ്വീസ് പ്രഖ്യാപിച്ച് കൂടുതല്‍ വിമാനക്കമ്പനികള്‍ ; കനത്ത നിരക്ക് കുറച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൂടുതല്‍ വിമാനക്കമ്പനികള്‍ കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് സര്‍വ്വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചതോടെ കനത്ത ടിക്കറ്റ് നിരക്ക് ഈടാക്കിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വെട്ടിലായി. മറ്റ് സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചതോടെ ഇപ്പോള്‍ ടിക്കറ്റ് നിരക്ക് പകുതിയാക്കി കുറച്ചിരിക്കുകയാണ് ഈ ബജറ്റ് എയര്‍ലൈന്‍. ഫ്ലൈ ദുബായ്, എമിറേറ്റ്സ് എന്നിവയാണ് ദുബായിലേക്ക് സര്‍വ്വീസ് പുനരാരംഭിക്കുന്നത്. ഈ മാസം 26 വരയുള്ള വിമാന സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളില്‍ നിന്നാണ് എമിറേറ്റ്സ് സര്‍വ്വീസ് പുനരാരംഭിക്കുന്നത്. ദുബായിലേക്ക് തിങ്കളാഴ്ച മുതല്‍ സര്‍വ്വീസ് തുടങ്ങും. 14,701 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്ന് ഫ്ലൈ ദുബായിയും സര്‍വ്വീസുകള്‍ തുടങ്ങും. ഞായറാഴ്ച മുതലാണ് ദുബായിലേക്കുള്ള സര്‍വ്വീസ് ഫ്ലൈ ദുബായ് പുനരാരംഭിക്കുന്നത്. കൊച്ചിയില്‍ നിന്ന് 12,548 രൂപയാണ് കുറഞ്ഞ നിരക്ക്. തിരുവന്തപുരത്ത് നിന്ന് 13,192 രൂപയും കോഴിക്കോട് നിന്ന് 18,958 രൂപയുമാണ് കുറഞ്ഞ നിരക്കുകള്‍.

ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേയ്ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വ്വീസ് ആരംഭിച്ചിട്ടുണ്ട്. നേരത്തെ കനത്ത ടിക്കറ്റ് നിരക്കുമായി ഈ ബജറ്റ് എയര്‍ലൈന്‍ എത്തിയത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ മറ്റ് വിമാനക്കമ്പനികള്‍ സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചതോടെ എയര്‍ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് നിരക്ക് പകുതിയായി കുറച്ചു. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ വ്യാപകമായി ടിക്കറ്റ് റദ്ദ് ചെയ്ത് മറ്റ് വിമാനങ്ങളില്‍ ടിക്കറ്റ് എടുക്കാന്‍ തുടങ്ങിയതോടെയാണ് ഇത്. വ്യാപകമായി ടിക്കറ്റ് റദ്ദാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പണം റീഫണ്ട് ചെയ്യാനുള്ള ഓപ്ഷന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് എടുത്തുകളഞ്ഞിരിക്കുകയാണ്. ഇതോടെ നേരത്തെ കൂടിയ നിരക്കിന് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഇത് റദ്ദ് ചെയ്യാന്‍ പറ്റാത്ത സ്ഥിതിയും സംജാതമായിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്‌സഭാ തെരഞ്ഞെടുപ്പ് : ഇഷ്ട സ്ഥാനാർത്ഥിക്കായി വാതുവെപ്പ് ; രണ്ടുപേർക്കെതിരെ കേസ്

0
ബറേലി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് വാതുവെപ്പ് നടത്തിയതിന് രണ്ട് കർഷകർക്കെതിരെ...

പുതുക്കുളം ജംഗ്ഷനിൽ റോഡിലെ കുഴികളും വെള്ളക്കെട്ടും അപകടഭീഷണി ഉയർത്തുന്നതായി പരാതി

0
 മലയാലപ്പുഴ : പുതുക്കുളം ജംഗ്ഷനിൽ റോഡിലെ കുഴികളും വെള്ളക്കെട്ടും അപകടഭീഷണി ഉയർത്തുന്നതായി...

ബാലമുരുകൻ കേരളം വിട്ടെന്ന് സൂചന ; പ്രതി രക്ഷപ്പെട്ടത് വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിന്‍റെ...

0
തൃശൂര്‍: വിയ്യൂര്‍ ജയിലില്‍ എത്തിക്കുന്നതിനിടെ നാടകീയമായ രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ...

ഏഴംകുളത്ത് ജോലിക്ക് പോയ വീട്ടമ്മയുടെ മാല ബൈക്കിലെത്തി മോഷ്ടിച്ച കേസില്‍ രണ്ടു പ്രതികള്‍ അറസ്റ്റില്‍

0
അടൂര്‍ : ഏഴംകുളത്ത് ജോലിക്ക് പോയ വീട്ടമ്മയുടെ മാല ബൈക്കിലെത്തി മോഷ്ടിച്ച...