പറന്നുയർന്നതിന് പിന്നാലെ എൻജിൻ തകരാർ ; എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കണ്ണൂരിൽ തിരിച്ചിറക്കി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്ന് അടിയന്തരമായി കണ്ണൂർ വിമാനത്താവളത്തിലേക്ക് തിരിച്ചിറക്കി. ഇന്ന് രാവിലെ 8.30ഓടെ കണ്ണൂരിൽ നിന്ന് ജിദ്ദയിലേക്ക് പറന്നുയർന്ന AXB778 വിമാനത്തിനാണ് എൻജിൻ സംബന്ധമായ തകരാർ കണ്ടെത്തിയത്. തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാനം തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നു. ആദ്യം ബംഗളൂരു വിമാനത്താവളത്തിൽ ഇറക്കാനുള്ള സാധ്യത പരിശോധിച്ചെങ്കിലും അത് സാധ്യമാകാതിരുന്നതിനെ തുടർന്ന് വിമാനം കണ്ണൂരിലേക്ക് തിരിച്ചുവിടുകയായിരുന്നു. സുരക്ഷാ നടപടികളുടെ ഭാഗമായി വിമാനം കുറച്ചുസമയം ആകാശത്ത് വട്ടമിട്ട് പറന്ന് അധിക ഇന്ധനം ചെലവഴിച്ചതിന് ശേഷമാണ് സുരക്ഷിതമായി ലാൻഡ് ചെയ്തത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് തിരിച്ചിറക്കൽ നടപടികൾ പൂർത്തിയാക്കിയത്.

സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയതായും വിമാനത്താവള അധികൃതർ വ്യക്തമാക്കി. വിമാനത്തിൽ ഉണ്ടായ സാങ്കേതിക തകരാർ പരിശോധിച്ച് വരികയാണെന്നും യാത്രക്കാർക്ക് ആവശ്യമായ സഹായങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ തീപ്പിടിത്തവും സ്ഫോടനവും ; 7...

0
മോസ്‌കോ : റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ...

വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റു ; എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
ദുബൈ: അൽ ഐനിലെ പാർക്കിന് സമീപമുള്ള പൊതു വാട്ടർ കൂളറിൽ നിന്ന്...

രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരം ; 3 ലക്ഷം ടണ്‍ പഞ്ചസാര വിപണിയിലെത്തും

0
ന്യൂഡല്‍ഹി : രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരമാകുന്നു. ഇന്ത്യന്‍ പഞ്ചസാര റിഫൈനര്‍മാരുടെ...

വൻ മാറ്റം വരുന്നു : കൗമാരക്കാരിലെ സോഷ്യൽമീഡിയ ആസക്തി, 18 ബില്യൺ ഡോളർ നഷ്ടപരിഹാരം...

0
ന്യൂയോർക്ക് : കൗമാരക്കാരിൽ അഡിക്ഷൻ ഉണ്ടാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ...