കോഴിക്കോടുനിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി

For full experience, Download our mobile application:
Get it on Google Play

ദുബൈ : ശനിയാഴ്ച രാത്രി 11 മണിയോടെ കോഴിക്കോടുനിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ഫോര്‍വേഡ് ഗാലറിയില്‍നിന്ന് കരിഞ്ഞ മണം ഉണ്ടായതോടെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ IX-355 വിമാനം പുലര്‍ച്ചെ അടിയന്തര ലാന്‍ഡിങ് നടത്തിയത്. തുടര്‍ന്ന് സാങ്കേതിക വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ എന്‍ജിനോ മറ്റോ തകരാര്‍ കണ്ടെത്തിയില്ലെന്ന് ഡി.ജി.സി.എ അധികൃതര്‍ അറിയിച്ചു. പിന്നീട് ദുബൈയിലേക്ക് വിമാനം യാത്ര തുടരുകയും ചെയ്തു.

അതിനിടെ, ഷാര്‍ജയില്‍നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം പാകിസ്താനിലേക്ക് തിരിച്ചുവിട്ടു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ പാകിസ്താനിലേക്ക് തിരിച്ചുവിടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വിമാനമാണിത്. നേരത്തേ സ്പൈസ് ജെറ്റ് വിമാനം തകരാറിനെ തുടര്‍ന്ന് കറാച്ചിയില്‍ ഇറക്കിയിരുന്നു. പൈലറ്റ് സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്‍ഡിഗോ വിമാനം കറാച്ചിയില്‍ ഇറക്കിയത്. ഇന്‍ഡിഗോയുടെ 6ഇ-1406 എന്ന വിമാനത്തിലാണ് തകരാര്‍ കണ്ടെത്തിയത്. അത്യാവശ്യ നടപടികള്‍ സ്വീകരിച്ച്‌ സുരക്ഷിതമാക്കിയാണ് കറാച്ചിയില്‍ വിമാനം ഇറങ്ങിയത്. യാത്രക്കാരെ ഹൈദരാബാദില്‍ എത്തിക്കുന്നതിന് മറ്റൊരു വിമാനം അയച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...