സൗജന്യയാത്ര ആര്‍ക്കൊക്കെ ; മറുപടി നല്‍കി എയര്‍ ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മൂന്ന് പ്രത്യേക വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് സൗജന്യ ടിക്കറ്റുകൾ നൽകി എയർ ഇന്ത്യ. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ വിവരാവകാശ രേഖയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സാമ്പത്തികസ്ഥിതി മോശമാണെങ്കിലും പ്രത്യേക വിഭാഗങ്ങൾക്ക് സൗജന്യ ടിക്കറ്റ് അനുവദിക്കുന്ന രീതി എയർ ഇന്ത്യ തുടരുന്നുണ്ട്. ഭാരത് രത്നാ ജേതാക്കൾ, ഗോൾഡൻ ട്രിബ്യൂട്ട് കാർഡ് ഹോൾഡർമാർ(ഇന്ത്യയുടെ ഭരണഘട നിർമാണസഭയിലെ അംഗങ്ങൾ), ആന്തന്‍മാൻ സ്വാതന്ത്ര്യ സമര സേനാനികൾ- അവരുടെ വിധവകൾ എന്നിവർക്കാണ് എയർ ഇന്ത്യ സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളതായി വിവരാവകാശ രേഖയ്ക്കുള്ള മറുപടിയിൽ പറയുന്നത്.

എയർ ഇന്ത്യയുടെ സൗജന്യയാത്രാ സൗകര്യം പ്രയോജനപ്പെടുത്തുന്ന ഏക ഭാരതരത്ന ജേതാവ് അമർത്യാ സെൻ ആണെന്ന് മുൻപ് ഇന്ത്യാ ടുഡേ സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടി ലഭിച്ചിരുന്നു. ഇതുവരെ 21 തവണയാണ് അമർത്യാ സെൻ ഈ സൗകര്യം പ്രയോജനപ്പെടുത്തിയിട്ടുള്ളത്.

സ്വാതന്ത്ര്യം നേടിയതിന്റെ അമ്പതാം വാർഷികത്തിലാണ് അന്ന് ഇന്ത്യൻ എയർലൈൻസ് ആയിരുന്ന എയർ ഇന്ത്യ, ഭരണഘടനാ നിർമാണ സഭയിലെ ജീവിച്ചിരിക്കുന്ന അംഗങ്ങൾക്ക് ഗോൾഡൻ ട്രിബ്യൂട്ട് കാർഡ് നൽകാൻ തീരുമാനിക്കുന്നത്. ആന്തമാൻ സ്വാതന്ത്ര്യ സമരസേനാനികൾ-അവരുടെ വിധവകൾ എന്നിവർക്ക് വർഷത്തിലൊരിക്കലാണ് സൗജന്യയാത്രയ്ക്കുള്ള അവസരം നൽകുന്നത്.

2007 ൽ ഇന്ത്യൻ എയർലൈൻസുമായി ലയിച്ചതിന് പിന്നാലെ ഒരിക്കൽപ്പോലും എയർ ഇന്ത്യ ലാഭം നേടിയിട്ടില്ല. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ മാത്രം പതിനായിരം കോടിയുടെ നഷ്ടത്തിലായിരുന്നു കമ്പനി. അറുപതിനായിരം കോടി രൂപയിലധികം കടമുണ്ട് എയർ ഇന്ത്യക്ക് ഇപ്പോൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...