അന്താരാഷ്ട്ര സർവീസുകൾ പുനഃസ്ഥാപിക്കാൻ ഒരുങ്ങി എയർ ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക് അയവ് വന്നതോടെ, താൽക്കാലികമായി റദ്ദാക്കിയ അന്താരാഷ്ട്ര വിമാന സർവീസുകളുടെ ഒരു ഭാഗം പുനഃസ്ഥാപിക്കാൻ എയർ ഇന്ത്യ. ഇന്ധന വില കുറഞ്ഞതുകൂടി കണക്കിലെടുത്താണ് തീരുമാനം. വിമാന ഇന്ധനത്തിൻ്റെ ഉയർന്ന വിലയും വ്യോമാതിർത്തിയിലെ നിയന്ത്രണങ്ങളും കാരണം കഴിഞ്ഞ മാസം കമ്പനി സർവീസുകൾ വെട്ടിക്കുറച്ചിരുന്നു. നിലവിലെ സ്ഥിതിഗതികൾ പൂർണമായും അനുകൂലമായാൽ റദ്ദാക്കിയ മുഴുവൻ സർവീസുകളും പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ പറഞ്ഞു. മെയ് മാസത്തിൽ സുരക്ഷാ കാരണങ്ങളാൽ എയർ ഇന്ത്യ തങ്ങളുടെ അന്താരാഷ്ട്ര സർവീസുകളിൽ 27 ശതമാനത്തോളം കുറവ് വരുത്തിയിരുന്നു.

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിച്ചതോടെ, ബാരലിന് 100 ഡോളറിൽ കൂടുതലായിരുന്ന ക്രൂഡ് ഓയിൽ വില ഏകദേശം 70 ഡോളറായി കുറഞ്ഞിട്ടുണ്ട്. ഇത് വിമാന കമ്പനികൾക്ക് ആശ്വാസമായിട്ടുണ്ട്. സംഘർഷത്തെ തുടർന്ന് ഡൽഹി-മെൽബൺ, ഡൽഹി-സിഡ്‌നി വിമാന സർവീസുകൾ ആഴ്ചയിൽ ഏഴ് സർവീസുകളിൽ നിന്ന് നാലായി കുറച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വളർത്തുനായയെ അഴിച്ചുവിട്ടെന്നാരോപിച്ച് സഹോദരനെ മർദിച്ചു ; വാരിയെല്ല് ചവിട്ടിയൊടിച്ചു ; പ്രതി പിടിയിൽ

0
പത്തനംതിട്ട: വളർത്തുനായയെ അഴിച്ചു വിട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സഹോദരന്‍റെ വാരിയെല്ല്...

സി.പി.എം. വിശാല സംസ്ഥാനസമിതി : വിവാദ വ്യാഖ്യാനങ്ങളൊഴിവാക്കി റിപ്പോർട്ടിന് രൂപം നൽകി

0
തിരുവനന്തപുരം : തിരഞ്ഞെടുപ്പുപരാജയത്തിന് കാരണമായ വീഴ്ചപറ്റിയത് പാർട്ടിക്കാണോ ജനങ്ങൾക്കാണോ എന്നതിൽ തീർപ്പുണ്ടാക്കാതെ...

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം ; മരണം 1,295 ആയി ; 5,600ലേറെ പേരെ കാണാനില്ല

0
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു....

ഓപ്പറേഷൻ തൂഫാൻ : രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള...