Friday, July 4, 2025 8:49 am

ദുബായില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്ക് എയര്‍ ഇന്ത്യ ഈടാക്കുന്നത് 13000 രൂപയെന്ന് സൂചന ; ആശങ്കയോടെ പ്രവാസികള്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങിയ പ്രവാസി മലയാളികളുടെ വിമാനങ്ങള്‍ മറ്റെന്നാള്‍ പുറപ്പെടാനിരിക്കെ ദുബായില്‍ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് 13000 രൂപയായിരിക്കുമെന്ന് സൂചന. ഇന്ത്യന്‍ എംബസിയാണ് ടിക്കറ്റ് നിരക്ക് സംബന്ധിച്ച് സൂചന നല്‍കിയത്.

കേരളത്തിലേക്കുള്ള മടക്കയാത്രയ്ക്ക് എയര്‍ ഇന്ത്യ (30 യുഎഇ ദിര്‍ഹംസ്) 13000 രൂപയായിരിക്കും ഈടാക്കുന്നതെന്നാണ് ഇന്ത്യന്‍ എംബസി സൂചിപ്പിക്കുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് അര്‍ഹതപ്പെട്ടവര്‍ക്കെങ്കിലും ടിക്കറ്റ് സൗജന്യമാക്കണമെന്നാണ് ദുരിതത്തിലായ തൊഴിലാളികളടക്കമുള്ളവരുടെ ആവശ്യം.

മടക്കയാത്രയ്ക്ക് വിമാന ടിക്കറ്റ് നിരക്ക് യാത്രക്കാര്‍ വഹിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം ജോലി നഷ്ടപ്പെട്ട പ്രവാസികളെ സംബന്ധിച്ച് തിരിച്ചടിയാണ്. ഒരു മാസത്തിലധികമായി ജോലി നഷ്ടപ്പെട്ടിരിക്കുന്നവര്‍ക്കും വേതനമില്ലാതെ നിര്‍ബന്ധിത അവധിയിലായിരിക്കുന്നവര്‍ക്കും ഈ തുക വലിയ ബാധ്യതയാണെന്ന് പ്രവാസികള്‍ ചൂണ്ടിക്കാട്ടുന്നു.

ഭക്ഷണത്തിനു പോലും വകയില്ലാതെ ക്യാമ്പുകളിലും മറ്റും ജീവിച്ചവരടക്കമാണ് മടങ്ങിവരാനൊരുങ്ങുന്നത്. ഈ സാഹചര്യത്തില്‍ ടിക്കറ്റിനു പണമില്ലെന്ന കാരണത്താല്‍ മടക്കയാത്രക്കുള്ള അവസരം നിഷേധിക്കരുതെന്നാണ് തൊഴിലാളികളടക്കമുള്ളവര്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചികിത്സയിലിരിക്കെ മരിച്ച 18 വയസ്സുകാരിക്ക് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചു

0
മലപ്പുറം : ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം മങ്കട സ്വദേശിനിയായ 18 വയസ്സുകാരിക്ക്...

വിസി യുടെ നടപടിക്കെതിരെ രജിസ്ട്രാർ ഇന്ന് കോടതിയെ സമീപിച്ചേക്കും

0
തിരുവനന്തപുരം : കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസിലർ...

കോഴിക്കോട് സ്വകാര്യ ബസ് കണ്ടക്ടറുടെ മോശം പെരുമാറ്റത്തിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍

0
കോഴിക്കോട്: സ്വകാര്യ ബസ് കണ്ടക്ടറുടെ മോശം പെരുമാറ്റത്തിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍. കോഴിക്കോട്...

കോട്ടയം മെഡിക്കല്‍ കോളജില്‍ കയറുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്

0
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടഭാഗം തകര്‍ന്നുവീണ് സ്ത്രീ മരിച്ച...