കൊല്ലത്ത് കൊവിഡ് രോഗമുക്തനായ ആള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലത്ത് തിങ്കളാഴ്ച കൊവിഡ് മുക്തനായ ആള്‍ മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയോടെയായിരുന്നു മരണം. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുളത്തൂപ്പുഴ സ്വദേശി പദ്മനാഭനാണ് (73) മരിച്ചത്. തിങ്കളാഴ്ച ഇദ്ദേഹം കൊവിഡ് രോഗമുക്തനായിരുന്നു. എന്നാല്‍ രക്തത്തില്‍ ഇഎസ്ആര്‍ കൗണ്ട് കൂടിയത് ഉള്‍പ്പെടെയുള്ള മറ്റു ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഡിസ്ചാര്‍ജ് ചെയ്തിരുന്നില്ല.

രാത്രിയോടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട പദ്മനാഭനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ തെങ്കാശിക്കടുത്ത് പുളിയങ്കുടിയില്‍ പോയി മടങ്ങിയെത്തിയ 31കാരനായ യുവാവില്‍ നിന്നാണ് പദ്മനാഭന് രോഗം പടര്‍ന്നതെന്ന് കരുതുന്നത്. ഏപ്രില്‍ 29 നാണ് ഇയാളെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റിയത്. കുളത്തൂപ്പുഴ സബ് രജിസ്ട്രാര്‍ ഓഫിസിനു സമീപം വര്‍ഷങ്ങളായി തയ്യല്‍ക്കട നടത്തി വരികയായിരുന്നു പത്മനാഭന്‍.

ഈ മാസം ഒന്നിനും രണ്ടിനും നടത്തിയ പരിശോധനകളില്‍ പത്മനാഭന്റെ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നെന്നു മെഡിക്കല്‍ കോളജ് അധികൃതര്‍ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ഇതേതുടര്‍ന്ന് ഇദ്ദേഹത്തെ തിങ്കളാഴ്ച കൊറോണ ഐസോലേഷന്‍ വാര്‍ഡില്‍ നിന്നും മാറ്റിയിരുന്നു. കൊവിഡ് രോഗം ഭേദമായെങ്കിലും ഇയാളുടെ സംസ്‌കാരം കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും നടത്തുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...