മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ ഓണാഘോഷം ഉദ്ഘാടനം

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ രേഖാചിത്രം സെക്കണ്ടുകൾ കൊണ്ട് വരച്ചു കൊണ്ടാണ് കോട്ടയം നഗരസഭയും സർഗക്ഷേത്ര 89.6 എഫ്. എം റേഡിയോയും ചേർന്ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ സംഘടിപ്പിച്ച ‘ആരവം -2K26 ‘ ഓണാഘോഷപരിപാടിയുടെ ഉദ്ഘാടനം വേഗവരയിലെ ലോകറെക്കോർഡ് ജേതാവായ അതിവേഗചിത്രകാരൻ ഡോ. ജിതേഷ്ജി നിർവഹിച്ചത്. 1956 ൽ ഐക്യകേരളം രൂപം കൊണ്ടശേഷം മുഖ്യമന്ത്രിയായ 13 മുഖ്യമന്ത്രിമാരെയും 13 മാവേലിമന്നന്മാരാക്കി സങ്കൽപ്പിച്ചുകൊണ്ടായിരുന്നു ജിതേഷ്ജിയുടെ വേഗവര. പണ്ട്‌ പണ്ട്‌ മാവേലിമന്നൻ കേരളം ഭരിച്ചെങ്കിൽ ഐക്യകേരളം ഭരിച്ചവരുടെ പേരിൽ മാവേലി ഇല്ലെങ്കിലും പേരിൽ ‘വേലി ‘ ഉള്ള ഒരാൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി വേലിക്കകത്ത്‌ ശങ്കരൻ അച്ചുതാനന്ദൻ എന്ന ‘ വി. എസിനെ’ ഇരുകൈകളും ഒരേസമയം ഉപയോഗിച്ച്‌ വെറും പത്ത്‌ സെക്കന്റിനുള്ളിൽ വരച്ചപ്പോൾ സദസ്സ്‌ ഒന്നടങ്കം വിസ്മയത്തിലായി.

കേരളം ഭരിച്ച മുഖ്യമന്ത്രിമാരെക്കൂടാതെ ഇന്ത്യ ഭരിച്ച പ്രധാനമന്ത്രിമാരെയും സിനിമാതാരങ്ങളെയും വരച്ചതിനൊപ്പം തന്നെ കോട്ടയത്തിന്റെ സ്വന്തം നഗരസഭ ചെയർമാൻ എം പി സന്തോഷ്കുമാറിന്റെ അതിവേഗരേഖാചിത്രവും ജിതേഷ്ജി അരങ്ങിൽ വരച്ചവതരിപ്പിച്ചത്‌ വേറിട്ട കാഴ്ചയായി. ആറു കോടിയിലേറെ പ്രേക്ഷകരെ ഇൻസ്റ്റഗ്രാമിൽ വേഗവരയിലൂടെ നേടിയ വൈറൽ കാർട്ടൂണിസ്റ്റാണ് ലോകസഞ്ചാരിയായ ഡോ. ജിതേഷ്ജി. കോട്ടയം നഗരസഭ ചെയർമാൻ എം.പി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. സർഗ്ഗക്ഷേത്ര ഡയറക്ടർ ഫാ: അലക്സ് പ്രായിക്കളം, നഗരസഭ സെക്രട്ടറി ബി. അനിൽ കുമാർ, റവന്യൂ ഇൻസ്പെക്ടർ അരുൺ ജിതേഷ്, യു ഡി കൗൺസിൽ ക്ലാർക്ക് റ്റോജി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു .

വിജ്ഞാനസമ്പുഷ്ടമായ അത്യപൂർവ്വ കാഴ്ചകളൊരുക്കി കോട്ടയം ഫിലാറ്റലിക് ആൻഡ് ന്യൂമിസ്മാറ്റിക് അസോസിയേഷനിലെ ജേക്കബ് മത്തായി, കെ.ടി. ജോസഫ്, അതിഷ് കുമാർ ജെയിൻ, ബോബി ചെറിയാൻ എന്നിവർ അവതരിപ്പിച്ച വണ്ടേഴ്സ് ഓഫ് വേൾഡ് കറൻസീസ് ആൻഡ് സ്റ്റാമ്പ്‌സ്, ‘ബേർഡ്‌സ് സോർ എഹെഡ്’, ത്രെഡ്സ് ദാറ്റ് ട്രാവൽ, ആൻഡ് ‘ത്രില്ലിംഗ് ന്യൂസ് ഓഫ് എ സെഞ്ച്വറി എന്നീ എക്സിബിറ്റുകൾ അവതരിപ്പിച്ചു. എക്സിബിഷനിൽ ലോകത്തിലെ ഏറ്റവും വലുതും ചെറുതും ബാങ്ക് നോട്ടുകൾ, ലോകത്തിലെ ഏറ്റവും നീളമുള്ള സ്റ്റാമ്പ്, ലോകത്തിലെ ഏറ്റവും കുഞ്ഞൻ സ്റ്റാമ്പ് ഇങ്ങനെയുള്ള സ്റ്റാമ്പുകളും കറൻസികളും കൊണ്ട് ഈ എക്സിബിഷൻ സമ്പന്നമായിരുന്നു. വിവിധ രാജ്യങ്ങളിലെ പത്രങ്ങളുടെ പ്രദർശനവും മാറ്റുകൂട്ടി. പ്രമുഖ കാർഡിയോളജിസ്റ്റ്
ഡോ: വി.എൽ. ജയപ്രകാശിന്റെ നേതൃത്വത്തിൽ കോട്ടയം ‘എക്കോസ് ‘ ഓർക്കസ്ട്രയുടെ ഗാനമേളയും ഓണപ്പൂക്കള മത്സരം, കലാകായിക മത്സരങ്ങൾ, ഓണസദ്യയും പരിപാടിയോട് അനുബന്ധിച്ച് ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...