കേരളത്തില്‍ നിന്ന് ഗൾഫിലേക്കുള്ള സർവീസുകൾ വെട്ടിക്കുറക്കാൻ എയർ ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള സർവീസുകൾ വെട്ടിക്കുറക്കാൻ എയർ ഇന്ത്യ എക്‌സ്പ്രസ്സ്. ഒക്ടോബർ അവസാന വാരം ആരംഭിക്കുന്ന ശൈത്യകാല ഷെഡ്യൂളിൽ കേരളത്തിൽ നിന്ന് ഗൾഫിലേക്ക് 75 ഓളം സർവീസുകൾ വെട്ടുക്കുറച്ചേക്കും. കരിപ്പൂരിൽ നിന്ന് മാത്രം 25 ഗൾഫ് സർവീസുകൾ ഇല്ലാതാകും. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിൽ നിന്ന് ഏതാണ്ട് എഴുപത്തിയഞ്ചോളം സർവീസുകളാണ് എയർ ഇന്ത്യ എക്‌സ്പ്രസ്സ് ഒഴിവാക്കുന്നത്. കരിപ്പൂരിൽ ജിദ്ദയിലെക്ക് ആഴ്ചയിൽ ആറ് ദിവസം സർവീസ് നടത്തുമ്പോഴും, ദമാമിലേക്ക് സർവിസ് ആഴ്ചയിൽ മൂന്ന് ദിവസമായി കുറക്കും. കരിപ്പൂരിൽ നിന്ന് അബൂദബിയിലേക്ക് ആഴ്ചയിൽ നാല് ദിവസം മാത്രമാകും എയർ ഇന്ത്യ എക്‌സ്പ്രസ്സ് സർവീസ് നടത്തുക. മസ്‌കറ്റിലേക്കും ആഴ്ചയിൽ മൂന്ന് സർവീസ് ആയി കുറക്കും. കൊച്ചിയിൽ നിന്ന് ബഹ്റൈൻ ലേക്ക് ആഴ്ചയിൽ രണ്ടായി സർവീസ് കുറയും.

കൊച്ചി അബുദാബി ആഴ്ചയിൽ നാല് സർവീസ് ആകും. തിരുവനന്തപുരം ദുബൈ വിമാനം സർവീസ് നിർത്തും, അബുദാബിയിലേക്കും തുരുവനന്തപുരത്ത് നിന്ന് സർവീസ് ഉണ്ടാകില്ല. കരിപ്പൂരിൽ നിന്ന് കുവൈത്ത് സർവീസ് ഇതിനോടകം അവസാനിപ്പിച്ചു. കണ്ണൂരിൽ നിന്ന് ബഹ്റൈൻ- ജിദ്ദ – ദമാം – കുവൈറ്റ് സർവീസും ഇല്ലാതാകും. കുവൈത്തിലേക്ക് പോകണമെങ്കിൽ വടക്കൻ കേരളത്തിലു ള്ളവർക്ക് ഇനി മംഗളൂരു , കൊച്ചി എയർപോർട്ടുകളെ ആശ്രയിക്കേണ്ടി വരും. എയർ ഇന്ത്യ എക്‍സ്പ്രസ്സ് തീരുമാനം ടിക്കറ്റ് നിരക്ക് വർധനക്കും, യാത്രക്കാരുടെ തിരക്കിനും ഇടയാക്കുമെന്നാണ് വിലയിരുത്തൽ.

വാണിജ്യപരമായ കാരണങ്ങളാണ് സർവീസുകളിലെ ഈ മാറ്റത്തിന് കാരണമായി എയർ ഇന്ത്യ എക്‌സ്പ്രസ്സ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിശദീകരണം. അതിനിടെ സൗദി ദമ്മാം കണ്ണൂര്‍ സെക്ടറിലെ എല്ലാ സര്‍വീസുകളും നിര്‍ത്തിയിരിക്കുകയാണ്. ഒന്നര വര്‍ഷമായി സര്‍വീസ് നടത്തി വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസും, കഴിഞ്ഞ മാസം മുതല്‍ ആരംഭിച്ച ഇന്‍ഡിഗോയും പൊടുന്നനേ സര്‍വീസുകള്‍ അവസാനിപ്പിക്കുകയാണുണ്ടായത്. നിലവില്‍ ദമ്മാമില്‍ നിന്നും കണ്ണൂരിലേക്ക് സര്‍വീസുകളില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാനൂരിൽ കുഴിമന്തി കഴിച്ച 3 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ; ഹോട്ടലിന് പൂട്ടിട്ട് ആരോഗ്യ വകുപ്പ്

0
കണ്ണൂർ : പാനൂരിൽ കുഴിമന്തി കഴിച്ചതിന് പിന്നാലെ മൂന്ന് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ....

ബംഗളൂരു സ്‌ഫോടനക്കേസിൻ്റെ വിചാരണക്കോടതി മാറ്റി

0
കോഴിക്കോട് : ബംഗളൂരു സ്‌ഫോടനക്കേസിൻ്റെ വിചാരണക്കോടതി മാറ്റി. ബംഗളൂരു അഡി. സിറ്റി...

ഓപ്പറേഷൻ സിന്ദൂർ : വീരമൃത്യുവരിച്ചത് ആറ് ധീരസൈനികർ – പേരുകൾ പുറത്തുവിട്ട് കേന്ദ്രസർക്കാർ

0
ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ...

വെള്ളാറ മേമല എം.ഡി.യു.പി സ്കൂളിന് പ്രവാസി സംസ്കൃതി അസോസിയേഷൻ പുസ്തകങ്ങൾ കൈമാറി

0
വെണ്ണിക്കുളം: വായനാപക്ഷാചരണത്തോടനുബന്ധിച്ച് പ്രവാസി സംസ്കൃതി അസോസിയേഷൻ സമാഹരിച്ച പുസ്തകങ്ങൾ വെള്ളാറ മേമല...