Tuesday, July 8, 2025 5:59 pm

സൗജന്യ ഭക്ഷണം ഇല്ല; ഇനി എയർ ഇന്ത്യയിലും ഭക്ഷണം മുൻകൂറായി ബുക്ക് ചെയ്യണം

For full experience, Download our mobile application:
Get it on Google Play

സൗജന്യ ഭക്ഷണം നിർത്തലാക്കി ഫ്ലൈറ്റിലെ ഡൈനിങ് അനുഭവങ്ങൾ മികച്ചതാക്കാൻ പുതിയ ചുവടുവയ്പുമായി എയർ ഇന്ത്യ. അവാർഡ് നേടിയ ഇൻ-ഫ്ലൈറ്റ് ഡൈനിംഗ് ബ്രാൻഡ് ആയ , ഗൗർമയറുമായി ആണ് കമ്പനി കൈകോർക്കുന്നത്. ഇത് വൈവിധ്യമാർന്ന വിഭവങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. ലഘു ഭക്ഷണങ്ങളും ലഭിക്കും. ജൂൺ 22-മുതൽ പുതിയ സേവനങ്ങൾ തുടങ്ങി. താൽപ്പര്യമുള്ള യാത്രക്കാർക്ക് മാസ്റ്റർഷെഫ് സ്പെഷ്യൽ വിഭവങ്ങൾ, ലോകത്തിലെ ഏറ്റവും മികച്ച, പ്രാദേശിക ഭക്ഷണങ്ങൾ, തുടങ്ങിയ വ്യത്യസ്ത വിഭാഗങ്ങളിലെ ഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്യാൻ ആകും. പ്രഭാതഭക്ഷണം, ആരോഗ്യകരമായ ഡയബറ്റിക് ഓപ്‌ഷനുകൾ, സീസണൽ ഫ്രഷ് ഫ്രൂട്ട്‌സ്, സാൻഡ്‌വിച്ചുകൾ, റോളുകൾ എന്നിവ ഉൾപ്പെടുന്ന വിഭവങ്ങൾ, എയർലൈനിൻെറ പുതിയ കോ-ബ്രാൻഡഡ് ഡെസേർട്ടുകൾ എന്നിവയൊക്കെ മുൻകൂറായി ബുക്ക് ചെയ്യാം.

വിമാനത്തില്‍ നല്കുന്ന എല്ലാ ഭക്ഷണവും വൃത്തി, ഗുണമേന്മ, രുചി തുടങ്ങിയവയുടെ കാര്യത്തില്‍ ഏറ്റവും ഉന്നത നിലവാരം പുലർത്തുന്നു എന്ന് ഉറപ്പാക്കാനായി എയര്‍ ഇന്ത്യ എക്സ്പ്രസ് ഇന്ത്യ, യുഎഇ, സിംഗപൂര്‍ എന്നിവിടങ്ങളിലെ മികച്ച ഫ്ളൈറ്റ് കിച്ചണുകളിലെ ഷെഫുമാരുമായി സഹകരിക്കുന്നുണ്ട്. നിലവിൽ ആഭ്യന്തര റൂട്ടുകളിൽ സർവീസ് നടത്തുന്ന എയർ ഏഷ്യ ഇന്ത്യയുടെ വിമാനങ്ങളിൽ ഗോർമേർ സേവനം ലഭ്യമാണ്.

പുതുക്കിയ ഫുഡ് ആൻഡ് ബിവറേജ് മെനുവില്‍ വെജിറ്റേറിയന്‍, പെസ്ക്കറ്റേറിയന്‍, വീഗന്‍, ജെയിന്‍, നോണ്‍ വെജിറ്റേറിയന്‍ തുടങ്ങിയ വിഭവങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. . ഫ്ലൈറ്റിൽ 36,000 അടി ഉയരത്തില്‍ പോലും ചൂടുളള ഭക്ഷണം ലഭ്യമാക്കും. എയര്‍ ഇന്ത്യ എക്സ്പ്രസിനൊപ്പം എ‍യർ ഏഷ്യ ഇന്ത്യ ഓപറേറ്റു ചെയ്യുന്ന വിമാനങ്ങളിലും ഗോർമേറിന്‍റെ മെനു ലഭ്യമാകും. ആഭ്യന്തര വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവർക്ക് വിമാനം പുറപ്പെടുന്നതിന് 12 മണിക്കൂർ മുൻപും അന്താരാഷ്ട്ര വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവർക്ക് പുറപ്പെടുന്നതിന് 24 മണിക്കൂറും മുന്‍പും വരെ എയർലൈനിന്‍റെ ഏകീകൃത കസ്റ്റമർ ഇന്‍റർഫേസായ airindiaexpress.com ല്‍ ഭക്ഷണം മുൻകൂട്ടി ബുക്കു ചെയ്യാം.

പ്രത്യേക ഓഫർ
ഗോർമേർ എയര്‍ ഇന്ത്യ എക്സ്പ്രസിലെത്തുന്നതിന്‍റെ പ്രാരംഭ ആനുകൂല്യമായി ജൂലൈ അഞ്ചു വരെ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് 50 ശതമാനം ഇളവ് നല്കും. മെനുവിലെ തെരഞ്ഞെടുത്ത ഇനങ്ങള്‍ക്കും ഇളവുണ്ടാകും. എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ ഏഷ്യ ഇന്ത്യ ഫ്ലൈറ്റുകളില്‍ ഈ ആനുകൂല്യ കാലാവധിയില്‍ ഭക്ഷണം മുൻകൂട്ടി ബുക്കു ചെയ്യുന്നവർക്കായിരിക്കും ആനുകൂല്യങ്ങള്‍ ലഭിക്കുക

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ ഈ മാസം 16ന് നടത്തുമെന്ന് റിപ്പോർട്ട്

0
ഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ ഈ മാസം...

കെഎസ്ആര്‍ടിസി നാളെ നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്ന ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ...

0
തിരുവനന്തപുരം : കെഎസ്ആര്‍ടിസി നാളെ നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്ന ഗതാഗതമന്ത്രി...

വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തില്‍ വന്നതിനെ കുറിച്ച് വി ഡി സതീശന്‍

0
തിരുവനന്തപുരം: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ചാരക്കേസില്‍ അറസ്റ്റിലായ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തില്‍...

സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

0
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (08/07/2025) മുതൽ 10/07/2025 വരെ മണിക്കൂറിൽ...