വൈ ഫൈ പതുക്കെയായി, വാടകക്കാരൻ ഉടമയെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

സിം​ഗപ്പൂർ ; സാങ്കേതികവിദ്യ നമ്മുടെയെല്ലാം ജീവിതത്തെ നാം പ്രതീക്ഷിക്കുന്നതിലും വേ​ഗത്തിലാണ് സ്വാധീനിച്ചിരിക്കുന്നത്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇന്ന് സാങ്കേതിക വിദ്യയുടെ സ്വാധീനം കാണാം. കുഞ്ഞുകുട്ടികൾ മുതൽ വളരെ അധികം പ്രായമായവർ വരേക്കും ഇന്ന് ഇന്റർനെറ്റ് ഉപയോ​ഗിക്കുന്നവരാണ്. നമ്മുടെ ജീവിതത്തിൽ കുറച്ച് നേരം ഇന്റർനെറ്റോ സോഷ്യൽ മീഡിയയോ കിട്ടാതിരുന്നാൽ പലരും ആകെ വല്ലാത്ത തരം മാനസികാവസ്ഥയിലേക്ക് മാറാറുണ്ട്. അത് തെളിയിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ സിം​ഗപ്പൂരിൽ നിന്നും പുറത്ത് വരുന്നത്.

സൗത്ത് ചൈന മോണിം​ഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് സിം​ഗപ്പൂരിൽ വൈ ഫൈ പതുക്കെയായതിന് വാടകക്കാരൻ ഉടമയായ സ്ത്രീയുടെ കഴുത്ത് ഞെരിച്ച് അവരെ കൊല്ലാൻ ശ്രമിച്ചു. ലി സിൻ എന്ന യുവാവാണ് താൻ താമസിക്കുന്ന വീടിന്റെ ഉടമയായ 61 -കാരിയെ കൊലപ്പെടുത്താൻ തുനിഞ്ഞത്. ബുധനാഴ്ചയാണ് സംഭവം നടന്നത്. അന്നേ ദിവസം വീട്ടുടമയും സിൻ ലിയും തമ്മിൽ ഒരു വാ​ഗ്വാദം നടന്നു. എന്നാൽ, അധികം വൈകാതെ അത് വളരെ മോശം അവസ്ഥയിലെത്തുകയും കൈവിട്ട് പോവുകയും ആയിരുന്നു എന്നാണ് പറയുന്നത്.

പിന്നാലെ, സിൻ ലി ഒരു കത്തിയെടുത്ത് വീട്ടുകാരെ മൊത്തം ഉപദ്രവിക്കും എന്ന് ഭീഷണിപ്പെടുത്തി. ശേഷം വീട്ടുടമയായ 61 -കാരിയുടെ അടുത്തെത്തുകയും അവരെ കഴുത്ത് ഞെരിച്ച് കൊല്ലാൻ തുനിയുകയും ആയിരുന്നു. അധികം വൈകാതെ സിൻ ലി അറസ്റ്റിലായി. ഒരു ഹോട്ടൽ ഹൗസ് കീപ്പറായി ജോലി ചെയ്യുകയാണ് സിൻ ലി. മരണം വരെ സംഭവിച്ചേക്കാവുന്ന തരത്തിൽ ഒരാളെ ഉപദ്രവിച്ചതടക്കം കേസുകൾ ഇയാളു‌ടെ മേൽ ചുമത്തിയിട്ടുണ്ട്. നിലവിൽ അഞ്ച് മാസത്തേക്ക് ഇയാളെ തടവിന് ശിക്ഷിച്ചിരിക്കയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസിനെതിരേ സാമ്പത്തികയുദ്ധമുണ്ടാകും, പേർഷ്യൻ ഗൾഫിലെ സമുദ്രമേഖല നിയന്ത്രിക്കും ; മുന്നറിയിപ്പുമായി ഇറാൻ

0
കയ്റോ : യു.എസ്. സാമ്പത്തികയുദ്ധം നേരിടേണ്ടിവരുമെന്ന് ഇറാൻ ഭീഷണി മുഴക്കി. പേർഷ്യൻ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം : പിഎംഎൽഎ നിയമപ്രകാരം കേസെടുത്ത് ഇഡി

0
കൊച്ചി: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് നടത്തി...

ജയിൽവിരുദ്ധപ്രവർത്തനം നടത്തിയെന്ന്‌ റിപ്പോർട്ട്നൽകിയ ഉദ്യോഗസ്ഥനെ മാർക്കറ്റിലിട്ട് വെട്ടാൻശ്രമം ; പ്രതി പിടിയിൽ

0
തിരുവനന്തപുരം : ജയിൽശിക്ഷാവേളയിൽ തനിക്കെതിരേ റിപ്പോർട്ട് നൽകിയ ജയിൽവകുപ്പ് ഉദ്യോഗസ്ഥനെ ചാല...

മതപഠനത്തിനെത്തിയ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം ; മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം : പത്തുവയസ്സുകാരായ രണ്ട് ആൺകുട്ടികളെ പ്രകൃതിവിരുദ്ധപീഡനത്തിനു വിധേയനാക്കിയ മദ്രസ അധ്യാപകനെ...