പൈലറ്റുമാർക്ക് നിർബന്ധിത മയക്കുമരുന്ന് പരിശോധന നടത്താൻ ഒരുങ്ങി എയർ ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: പൈലറ്റുമാർക്ക് നിർബന്ധിത മയക്കുമരുന്ന് പരിശോധന നടത്താൻ ഒരുങ്ങി എയർ ഇന്ത്യ. എയർ ഇന്ത്യ ഗ്രൂപ്പിലെ എല്ലാ പൈലറ്റുമാരും നിർബന്ധമായും മയക്കുമരുന്ന് പരിശോധന നടത്തണമെന്നാണ് കമ്പനിയുടെ നിർദേശം. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് അനുവദനീയമല്ലാത്ത ഏതെങ്കിലും തരത്തിലുള്ള ലഹരി വസ്തുക്കളോ മരുന്നുകളോ പൈലറ്റുമാർ ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനുവേണ്ടിയാണ് പരിശോധനയെന്നാണ് വിവരം. വ്യാഴാഴ്ച രാവിലെ കമ്പനി അയച്ച മെയിലിലാണ് ഇക്കാര്യം നിർദേശിച്ചിട്ടുള്ളത്.

എയർലൈൻസിന്റെ ഗുഡ്ഗാവിലെ കേന്ദ്രത്തിൽ പരിശീലനം നടക്കുന്നതിനൊപ്പം തന്നെയായിരിക്കും പരിശോധനകളും നടക്കുക. നിലവിൽ സർവീസ് നടത്തുന്ന വിമാനങ്ങളിലെ പൈലറ്റുമാർക്കും ഡൽഹി-എൻ.സി.ആറിന് പുറത്തുള്ളവർക്കും അവർ ഇറങ്ങുന്ന നഗരങ്ങളിലെ എയർ ഇന്ത്യ ഓഫീസുകളിൽ വെച്ച് പരിശോധന നടത്തും. സുരക്ഷയുടേയും പ്രൊഫഷണലിസത്തിന്റെയും ഉയർന്ന നിലവാരം പുലർത്തുന്നതിനും യാത്രക്കാർക്കും മറ്റ് ബന്ധപ്പെട്ടവർക്കും പൂർണ്ണ ആശ്വാസം നൽകുന്നതിനുമുള്ള ഞങ്ങളുടെ ഉറച്ച തീരുമാനത്തെയാണ് പ്രതിഫലിപ്പിക്കുന്നാണ് കമ്പനിയുടെ മെയിലിൽ വ്യക്തമാക്കിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....