ന്യൂഡൽഹി : ഡൽഹിയിൽ വായു ഗുണനിലവാരം 504 ആയി. ദീപാവലി കഴിയുമ്പോഴേക്കും ഇത് 700 കടക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കായിക പരിപാടികളും തുറന്ന ഇടങ്ങളിലെ സമ്മേളനങ്ങളും മാറ്റിവച്ചു. ആളുകൾ വീടുകൾക്കുള്ളിൽ തന്നെ കഴിയണമെന്നാണ് നിർദ്ദേശം. അതേസമയം മലിനീകരണത്തെ ചൊല്ലിയുള്ള രാഷ്ട്രീയ വാഗ്വാദം തലസ്ഥാനത്ത് തുടരുകയാണ്. അന്തരീക്ഷ മലിനീകരണത്തെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങൾ കുട്ടികളിലാണ് കൂടുതൽ പ്രകടമാകുന്നത്. ചികിത്സ തേടി ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം വർധിക്കുകയാണ്. പരമാവധി വീടുകളിൽ തന്നെ കഴിയണമെന്നും പുറത്തിറങ്ങുകയാണെങ്കിൽ പൊതുഗതാഗത സംവിധാനം ഉപയോഗിക്കണമെന്നുമാണ് സർക്കാർ നിർദ്ദേശം. അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ കുറയ്ക്കുന്നതിനുള്ള കർമ്മപദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. വിദ്യാലയങ്ങൾ കൂടുതൽ ദിവസം അടച്ചിടേണ്ടി വന്നേക്കും. കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് തടയാൻ കർശന നടപടി സ്വീകരിക്കാൻ അയൽ സംസ്ഥാനങ്ങളോടും ബിഎസ് 3 പെട്രോൾ, ബിഎസ് 4 ഡീസൽ കാറുകൾ ഡൽഹിയിലേക്ക് വരുന്നത് തടയാൻ യുപി സർക്കാരിനോടും ആവശ്യപ്പെടുമെന്നും അധികൃതർ അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033