ഓരോ ഭക്ഷണവും ഫ്രിഡ്ജില്‍ സൂക്ഷിക്കാൻ ക്രമമുണ്ട് ; അറിഞ്ഞിരിക്കാം

For full experience, Download our mobile application:
Get it on Google Play

റഫ്രിജറേറ്ററിനുള്ളിൽ  സാധനങ്ങൾ ചുമ്മാ കുത്തിക്കയറ്റിയാൽ പോരാ. ഉള്ളിൽ അവ എങ്ങനെ സംഭരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഭക്ഷണസാധനങ്ങളുടെ പുതുമ. ഓരോ ഭക്ഷണവും സൂക്ഷിക്കാൻ ഒരു ക്രമമുണ്ട്. എല്ലാ റഫ്രിജറേറ്ററുകൾക്കും മുകളിലെ ഷെൽഫ്, മിഡിൽ ഷെൽഫ്, താഴെയുള്ള ഷെൽഫ്, ഡ്രോയർ, ഡോർ ഷെൽഫുകൾ എന്നിവയുണ്ട്. ഇവയിൽ ഭക്ഷണം സൂക്ഷിക്കുന്നത് എങ്ങനെയെന്ന് അറിയുന്നത് ജീവിതം കൂടുതൽ എളുപ്പമാക്കും.
മുകളിലെ ഷെൽഫ്
ഏറ്റവും എളുപ്പത്തിൽ സാധനങ്ങൾ എടുക്കാവുന്ന ഇടമാണ് റഫ്രിജറേറ്ററിൻറെ മുകളിലെ ഷെൽഫ്. വാതിൽ തുറക്കുമ്പോൾ നമ്മൾ ആദ്യം കാണുന്നത് ഇതാണ്. ഇത് കൈയ്യെത്തും ദൂരത്തായതിനാൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കഴിച്ച് തീർക്കാൻ ഉദ്ദേശിക്കുന്ന ഭക്ഷണങ്ങൾ സംഭരിക്കുന്നതിന് ഈ ഭാഗം ഉപയോഗിക്കാം. പാക്കേജുചെയ്തതും പാകം ചെയ്തതുമായ ഭക്ഷണങ്ങൾ സംഭരിക്കാനുള്ള ഭാഗമാണിത്. ഇവിടുത്തെ താപനില അത്തരം ഭക്ഷണങ്ങൾ സൂക്ഷിക്കാൻ അനുയോജ്യമാണ്.
മിഡിൽ ഷെൽഫ്
റഫ്രിജറേറ്ററിൻറെ മധ്യഭാഗം പാലുൽപ്പന്നങ്ങൾ, മുട്ട എന്നിവ സൂക്ഷിക്കാൻ ഉപയോഗിക്കണം. ഇത് കൂടുതൽ കാലം പാലിൻറെ പുതുമ നിലനിർത്തും. തൈര്, വെണ്ണ, ചീസ് എന്നിവയെല്ലാം ഇവിടെ സൂക്ഷിക്കുക. മധുരപലഹാരങ്ങൾ സൂക്ഷിക്കുന്നതിനും ഈ ഷെൽഫ് ആണ് ഉപയോഗിക്കേണ്ടത്. മധുരപലഹാരങ്ങളാകുമ്പോൾ അവ എല്ലായ്‌പ്പോഴും പ്ലാസ്റ്റിക് കവറുകൾ കൊണ്ട് മൂടുകയോ വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുകയോ ചെയ്യുക.
താഴെയുള്ള ഷെൽഫ്
താഴെയുള്ള ഷെൽഫിൽ മാംസം, മത്സ്യം എന്നിവ സൂക്ഷിക്കാം. അവ മറ്റേതെങ്കിലും ഭക്ഷണവുമായി സമ്പർക്കം പുലർത്തുന്നില്ലെന്ന് ഉറപ്പാക്കുക. മാംസം മുകളിലോ മധ്യ ഷെൽഫിലോ സൂക്ഷിക്കുന്നത് ഒഴിവാക്കുക. ഈ ആവശ്യത്തിനായി എല്ലായ്‌പ്പോഴും താഴെയുള്ള ഷെൽഫ് തന്നെ ഉപയോഗിക്കുക.
ഡ്രോയറുകൾ
എല്ലാ ആധുനിക റഫ്രിജറേറ്ററുകൾക്കും താഴെ ഡ്രോയറുകൾ കാണാം. ഇവ അസംസ്‌കൃത ഭക്ഷണങ്ങൾ സൂക്ഷിക്കാൻ മാത്രമുള്ളതാണ്. ഇതിൽ പഴങ്ങളും പച്ചക്കറികളും സൂക്ഷിക്കാം. ഉള്ളിൽ വെയ്ക്കും മുൻപേ ഇവ നന്നായി കഴുകി പ്രത്യേകം പ്രത്യേകം പേപ്പർ ബാഗുകളിലോ തുണി സഞ്ചികളിലോ സൂക്ഷിക്കുക.
ഡോർ ഷെൽഫുകൾ
റഫ്രിജറേറ്ററിൻറെ ഡോർ ഷെൽഫുകളിൽ ജ്യൂസ് പായ്ക്കുകൾ, ജാം കുപ്പികൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിങ്ങനെയുള്ളവ സൂക്ഷിക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...