കുറഞ്ഞ ടിക്കറ്റ് നിരക്കിൽ യാത്ര ചെയ്യാൻ അവസരം ; സമ്മർ സെയിലുമായി എയർഏഷ്യ ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ഡൽഹി; കുറഞ്ഞ ടിക്കറ്റ് നിരക്കിൽ ആഭ്യന്തര യാത്രകൾ ചെയ്യാൻ അവസരം ഒരുക്കിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ എയർലൈനായ എയർഏഷ്യ ഇന്ത്യ. കമ്പനി അടുത്തിടെ അവതരിപ്പിച്ച സമ്മർ സെയിലിന്റെ ഭാഗമായാണ് കുറഞ്ഞ ടിക്കറ്റ് നിരക്കിൽ ആഭ്യന്തര യാത്രകൾ നടത്തുന്നത്. അവധിക്കാലത്ത് താങ്ങാനാകുന്ന ടിക്കറ്റ് നിരക്കുകൾ നൽകി യാത്രക്കാരെ ആകർഷിക്കാനാണ് സമ്മർ സെയിലിലൂടെ ലക്ഷ്യമിടുന്നത്. ഡൽഹി- ജയ്പൂർ റൂട്ടിൽ 1,648 രൂപ മുതലും, മുംബൈ- ഗോവ റൂട്ടിൽ 1,817 രൂപ മുതലുമാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്.

യാത്രക്കാർക്ക് ഈ മാസം 31 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. പുതുതായി അവതരിപ്പിച്ച ഏകീകൃത വെബ്സൈറ്റ് വഴിയും, എയർഏഷ്യ വെബ്സൈറ്റ് വഴിയും ബുക്കിംഗ് നടത്താനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ജൂലൈ ഒന്ന് മുതലുള്ള യാത്രകളാണ് പരിഗണിക്കുക. ന്യൂ പാസ് (NeuPass) അംഗങ്ങൾ എയർഏഷ്യ വെബ്സൈറ്റ്, എയർഏഷ്യ ഇന്ത്യ മൊബൈൽ ആപ്പ് എന്നിവ മുഖാന്തരം ബുക്ക് ചെയ്യുമ്പോൾ കൺവീനിയൻസ് ഫീസ് ഇനത്തിൽ 350 രൂപ ഇളവ് ലഭിക്കുന്നതാണ്. പ്രമോഷന്റെ ഭാഗമായാണ് ഇളവുകൾ നൽകുന്നത്. കൂടാതെ, ന്യൂ പാസ് അംഗങ്ങൾ യാത്ര ചെയ്യുമ്പോൾ 8 ശതമാനം വരെ ന്യൂ കോയിൻസ് നേടാനുള്ള അവസരവുമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...